തലയെടുപ്പോടെ... മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം പൂരദിവസം നെയ്തലക്കാവിന്റെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.ഫോട്ടോ: അജയ് മധു
പതിമൂന്ന് പേരെ കൊന്നിട്ടുണ്ടെന്ന അപകീർത്തിയുണ്ടെങ്കിലും ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ആനയാണ് രാമചന്ദ്രൻ. ആദ്യമായി കോടതിയിൽ നിന്നും കൊലക്കേസിൽ ജാമ്യം കിട്ടിയ ആനയും ഇവൻ തന്നെ.ഫോട്ടോ: അജയ് മധു
317 സെന്റിമീറ്റർ ഉയരം. തിടമ്പേറ്റിയാൽ ആനകണക്കിൽ രാമന്റെ തലപ്പൊക്കം ഏതാണ്ട് 12 അടി.
ഫോട്ടോ: അജയ് മധു
ജന്മം കൊണ്ട് ബിഹാറിയായ രാമൻ ഷഷ്ഠിപൂർത്തിയിലേക്ക് കടക്കുന്നു.
ഫോട്ടോ: അജയ് മധു
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വരവോടെയാണ് ജനസാഗരമെത്തുന്ന നിലയിലേക്ക് പൂരവിളംബരം മാറിയത്. 2019ലാണ് രാമന് വിലക്കേർപ്പെടുത്തിയത്.ഫോട്ടോ: അജയ് മധു
സാമൂഹിക മാധ്യമങ്ങളിൽ രാമന്റെ ആരാധകരും മൃഗസ്നേഹികളും തമ്മിൽ കടുത്ത പോരാട്ടമാണ്. രാമന്റെ ചിത്രം പകർത്തുന്ന ആരാധകൻ.ഫോട്ടോ: അജയ് മധു
ഇക്കൊല്ലം വീണ്ടും പൂരത്തിനിറങ്ങിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് തിടമ്പ് നൽകാൻ ആരാധകർ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തള്ളി എറണാകുളം ശിവകുമാർ എന്ന കൊമ്പനാനയാണ് പൂര വിളമ്പരത്തിന് തെക്കേനട തള്ളിത്തുറക്കുകഫോട്ടോ: അജയ് മധു
രാമചന്ദ്രൻ കൊലപ്പെടുത്തിയവരിൽ ആറ് പേർ പാപ്പാന്മാരായിരുന്നു. ഫോട്ടോ: അജയ് മധു
വിവാദങ്ങൾ പൊടിപൊടിക്കുമ്പോഴും തൃശൂര്കാര് കാത്തിരിക്കുന്നത് പൂരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ 'ഗഡി'യെയാണ് ഫോട്ടോ: അജയ് മധു