എകെജി സെന്ററിന് നേരെ ആക്രമണം ; സമാധാനം തകര്‍ക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

എകെജി സെന്ററിന് നേരെ ആക്രമണം ; സമാധാനം തകര്‍ക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് എഡിജിപി വിജയ് സാഖറെ
Updated on
1 min read

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പ്രകോപനങ്ങളില്‍ വീഴരുതെന്നും ഗൂഢലക്ഷ്യം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ആക്രമണം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അവയ്‌ലബിള്‍ സെക്രട്ടേറിയേറ്റ് ചേര്‍ന്ന് സിപിഎം സാഹചര്യം വിലയിരുത്തി.

എകെജി സെന്ററിന് നേരെ ആക്രമണം ; സമാധാനം തകര്‍ക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി
എകെജി സെന്ററിന് നേരെ ബോംബാക്രമണം; ആരോപണ പ്രത്യാരോപണങ്ങളുമായി സിപിഎമ്മും കോൺഗ്രസും

പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് എഡിജിപി

എകെജി സെന്ററിലേക്ക് ബോംബ് എറിഞ്ഞ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എഡിജിപി വിജയ് സാഖറെ. പ്രതിയെ ഉടന്‍ പിടികൂടും. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എഡിജിപി പറഞ്ഞു. എകെജി സെന്ററിലെത്തി മുഖ്യമന്ത്രിയെ കണ്ട ശേഷമായിരുന്നു വിജയ് സാഖറെയുടെ പ്രതികരണം

logo
The Fourth
www.thefourthnews.in