വൈ എസ് വിജയലക്ഷ്മി
വൈ എസ് വിജയലക്ഷ്മി

വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ വമ്പന്‍ ട്വിസ്റ്റ്; തെലങ്കാന ലക്ഷ്യമിട്ട് വൈഎസ് വിജയലക്ഷ്മി

കുടുംബത്തെക്കുറിച്ചുള്ള അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കാൻ വൈഎസ്ആർസിപിയിൽ നിന്ന് പുറത്തുപോകാമെന്ന് തീരുമാനിച്ചെന്ന് വിജയലക്ഷ്മി
Updated on
1 min read

വൈഎസ്ആർപിയുടെ ഓണററി പ്രസിഡന്റ് പദവി രാജിവയ്ക്കുന്നതായി പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മയുടെ നാടകീയ പ്രഖ്യാപനം. ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ മെഗാ മീറ്റിംഗിന്റെ ആദ്യ ദിവസമാണ് നാടകീയമായ പ്രഖ്യാപനം. അയൽ സംസ്ഥാനമായ തെലങ്കാനയിൽ മകൾ വൈഎസ് ശർമിളയുടെ രാഷ്ട്രീയത്തോടൊപ്പമാകും ഇനി വിജയലക്ഷ്മി.

മകനും വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ അഞ്ച് വർഷത്തിന് ശേഷം ഗുണ്ടൂരിൽ നടക്കുന്ന വൈഎസ്ആർസിപി പ്ലീനറിയിൽ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിനൊടുവിലായിരുന്നു വിജയലക്ഷ്മി പ്രഖ്യാപനം നടത്തിയത്. "തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടിയുള്ള വൈഎസ് രാജശേഖർ റെഡ്ഡിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടി തെലങ്കാനയിൽ ഒറ്റയ്ക്ക് പോരാടുന്ന എന്റെ മകൾ വൈഎസ് ശർമിളയ്‌ക്കൊപ്പം ഞാൻ നിൽക്കുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങളും കിംവദന്തികളും ഉണ്ടായിരുന്നു. കുടുംബത്തിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചുള്ള അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കാൻ വൈഎസ്ആർസിപിയിൽ നിന്ന് പുറത്തുപോകാന്‍ ഞാൻ തീരുമാനിച്ചു” എന്നാണ് വിജയലക്ഷ്മി പറഞ്ഞത്.

ജഗൻ വീണ്ടും ഇവിടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ മകന്റെ പ്രയാസകരമായ സമയങ്ങളിൽ ഞാൻ ഒപ്പമുണ്ടായിരുന്നു. ഇത് നല്ല സമയമാണ്, ഇപ്പോള്‍ മകൾക്കൊപ്പം നിന്നില്ലെങ്കിൽ എനിക്ക് കുറ്റബോധം തോന്നും. ജഗന്റെ അമ്മയായി ആന്ധ്രാപ്രദേശിലെ ജനങ്ങൾക്കൊപ്പം ഞാനുണ്ടാകും - വൈഎസ് വിജയലക്ഷ്മി
വൈഎസ് ശർമിള, വൈഎസ് ജഗൻ മോഹൻ റെഡ്ഡി

വിഭജനം, ജലം പങ്കിടുന്നതിലുള്ള തർക്കം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അതാത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്ത് ഇരു പാർട്ടികൾക്കും വ്യത്യസ്ത നിലപാടുകളുണ്ടാകുമെന്ന് തനിക്കറിയാമെന്നും വിജയലക്ഷ്മി പറഞ്ഞു. ആന്ധ്രയിലെ ജനങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2014 ലാണ് ആന്ധ്രാപ്രദേശിൽ നിന്ന് തെലങ്കാന വിഭജിക്കപ്പെട്ടത്. ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി ആരംഭിക്കുന്നതിന് മുമ്പു തന്നെ തെലങ്കാനയിൽ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് വൈഎസ്ആർപി പ്രഖായപിച്ചിരുന്നു. ഇത് വിവാദമായതോടെ പാർട്ടിക്കോ വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കോ പ്രഖ്യാപനവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി വൈഎസ്ആർസിപി പ്രസ്താവനയും ഇറക്കിയിരുന്നു.

logo
The Fourth
www.thefourthnews.in