കശ്മീരിൽ  പിടിയിലായ ലഷ്കർ ഭീകരൻ ബിജെപി ഐടി സെൽ പ്രവർത്തകൻ

കശ്മീരിൽ പിടിയിലായ ലഷ്കർ ഭീകരൻ ബിജെപി ഐടി സെൽ പ്രവർത്തകൻ

Updated on
1 min read

ജമ്മു കാശ്മീരിൽ അറസ്റ്റിലായ ലഷ്കർ ഇ തൊയ്ബ ഭീകരൻ ബിജെപിയുടെ ഐടി സെല്ലിലെ സജീവപ്രവർത്തകൻ. ഭീകര സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചപ്പോഴാണ് സംഘത്തലവൻ ബിജെപിയുടെ ഐടി സെല്ലിലെ സജീവ പ്രവർത്തകനും ജമ്മു ബിജെപി ന്യൂനപക്ഷ മോർച്ച സോഷ്യൽ മീഡിയ ഇൻ ചാർജ്ജ് ആയ താലിബ് ഹുസൈൻ ആണെന്ന് തെളിഞ്ഞത്.

ജമ്മുവിലെ റിയാസി മേഖലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ട് എകെ 47 തോക്കകുകളും നിരവധി ഗ്രനേഡുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. ഭീകരരെ പിടികൂടിയ ഗ്രാമീണർക്ക് ജമ്മു കാശ്മീരിലെ ലഫ്റ്റനന്റ് ഗവര്‍ണറും പോലീസ് മേധാവിയുമായ മുകേഷ് സിംഗ് റിയാസി രണ്ട് ലക്ഷം രൂപ പാരിധോഷികം പ്രഖ്യപിക്കുകയും അവരുടെ ധീരരതയെ അഭിനന്ദിക്കുകയും ചെയ്യ്തു.

പശ്ചാത്തല പരിശോധനയില്ലാതെ ആളുകെളെ പാര്‍ട്ടിയില്‍ ചേരാന്‍ അനുവദിക്കുന്ന ഓണ്‍ലൈന്‍ അംഗത്വ സമ്പ്രദായമാണ് ലഷ്കർ ഭീകരൻ്റെ നുഴഞ്ഞു കയറ്റത്തിന് പിന്നിലെന്ന് ബിജെപി പ്രതികരിച്ചു. ഈ വിഷയം പരിശോധിക്കുമെന്നും ബിജെപി വക്താവ് ആര്‍ എസ് പതാനിയ പറഞ്ഞു. ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ആര്‍ക്കും ബിജെപി യില്‍ അംഗമാവാം ഓണ്‍ലൈന്‍ അംഗത്വ സംവിധാനത്തിന് പോരായ്മകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെയ്യ് ഒന്‍പതിനാണ് ജമ്മു പ്രവിശ്യയില്‍ പാര്‍ട്ടിയുടെ ഐടി സോഷ്യല്‍ മീഡിയ മേധാവിയായി ഹുസൈന്‍ ഷായെ നിയമിക്കുന്നത്. രജൗരി ജില്ലയില്‍ രണ്ട് സ്‌ഫോടനങ്ങളിലും ഒരു കൊലപാതകത്തിലും ഷായ്ക്ക് പങ്കുണ്ടെന്ന് സംശയമുളളതിനാല്‍ ഇയാള്‍ പോലീസ് നിരിക്ഷണത്തിലായിരുന്നുവെന്ന് ജമ്മു പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in