മുഹമ്മദ് സുബൈർ
മുഹമ്മദ് സുബൈർ

ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തളളി

ഹിന്ദു ദൈവങ്ങള്‍ക്കെതിരെ 2018 ല്‍ പോസ്റ്റ് ചെയ്ത വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ അഞ്ച് ദിവസം മുഹമ്മദ് സുബൈറിനെ ചോദ്യം ചെയ്തിരുന്നു.
Updated on
1 min read

പ്രമുഖ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി തളളി. കോടതി ഇയാളെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഹിന്ദു ദൈവങ്ങള്‍ക്കെതിരെ 2018-ല്‍ പോസ്റ്റ് ചെയ്ത വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ അഞ്ച് ദിവസം മുഹമ്മദ് സുബൈറിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.ഇത് അവസാനിച്ച സാഹചര്യത്തിലാണ് സുബൈറിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സ്‌നിഗ്ധ സര്‍വാരിയയോട് പോലീസ് പറഞ്ഞു.

മുഹമ്മദ് സുബൈർ
മുഹമ്മദ് സുബൈർ

സുബൈറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. സുബൈറിനെതിരെ നേരത്തെ ഐപിസി സെക്ഷന്‍ 153(കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക),295(മതവികാരം വ്രണപ്പെടുത്തുക ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. പിന്നീട് ഐപിസി സെക്ഷന്‍ 295എ വകുപ്പ് കൂടി ചേര്‍ക്കുകയായിരുന്നു. 2018ലെ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുബൈര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കേസ് ഉടന്‍ കോടതി പരിഗണിച്ചേക്കും

logo
The Fourth
www.thefourthnews.in