ഹേമന്ത് സോറൻ
ഹേമന്ത് സോറൻGoogle

ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാർ വിശ്വാസ വോട്ട് നേടി

81 അംഗ സംസ്ഥാന നിയമസഭയിൽ 48 വോട്ടുകൾ നേടിയാണ് വിശ്വാസ പ്രമേയം പാസായത്
Updated on
1 min read

ജാർഖണ്ഡിലെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാർ വിശ്വാസവോട്ട് നേടി. 81 അംഗ നിയമസഭയിൽ 48 വോട്ടുകൾക്കാണ് വിശ്വാസ പ്രമേയം പാസായത്. ഒറ്റ ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനമാണ് നടന്നത് മുഖ്യ പ്രതിപക്ഷമായി ബിജെപി വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അയോഗ്യതാ ഭീഷണി നേരിടുന്ന ഹേമന്ത് സോറന് ആത്മ വിശ്വാസം പകരുന്നതാണ് സഭയിലെ വിജയം.

ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണ് രാജ്യത്തെന്നും സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നു വിശ്വാസ പ്രമേയം അവതരിപ്പിച്ച് ഹേമന്ത് സോറൻ പറഞ്ഞു. " പ്രതിപക്ഷം ജനാധിപത്യത്തെ നശിപ്പിച്ചു, എംഎൽഎമാരെ വിലയ്ക്കെടുക്കുന്നതിനെക്കുറിച്ചാണ് ബിജെപി സംസാരിക്കുന്നത്, ഇന്ന് സഭയിൽ ഞങ്ങൾ ശക്തി തെളിയിക്കും " വോട്ടെടുപ്പിന് മുന്നോടിയായി ഹേമന്ത് സോറൻ പറഞ്ഞു. ആളുകൾ വിപണിയിൽ സാധനങ്ങൾ വാങ്ങുന്നു, എന്നാൽ ബിജെപി നിയമസഭാംഗങ്ങളെയാണ് വാങ്ങുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ സർക്കാർ ഭയത്തിലാണെന്നാണ് ജാർഖണ്ഡിലെ ജനങ്ങൾ വിശ്വസിക്കുന്നതെന്ന് ബിജെപിയുടെ പ്രതികരിച്ചു. വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം വിട്ടു നിന്നിരുന്നു.

സർക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി ശ്രമിക്കുന്നു എന്ന ആരോ പണങ്ങർക്ക് ഇടെ 30 ഭരണപക്ഷ എം എൽ എ മാരെ നേരത്തെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. അയൽസംസ്ഥാനമായ ഛത്തീസ്ഗഢിലേക്ക് കൊണ്ടു പോയ ഇവരെ ഞായറാഴ്ചയാണ് റാഞ്ചിയിലേക്ക് മടങ്ങിയെത്തിച്ചത്. ഇവരെ എത്തിച്ചാണ് വോട്ടെടുപ്പ് നടന്നത്. ഇതാദ്യമായാണ് ജാർഖണ്ഡിലെ ഒരു ഭരണസഖ്യം സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായി വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത്. പ്രതിപക്ഷം വോട്ടെടുപ്പിൽ പങ്കെടുക്കാതെ സഭയിൽ നിന്നിറങ്ങിപ്പോയെങ്കിലും വിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തിരുന്നു.

എന്നാൽ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരുന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അഴിമതി ആരോപണത്തെ തുടർന്ന് അയോഗ്യതാ ഭീഷണിയിലാണ് ഹേമന്ത് സോറൻ . എം എൽ എ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തെങ്കിലും ഗവർണർ രമേഷ് ബയാസ് ഇരുവരെ നിലപാട് എടുത്തിട്ടില്ല. 1951 ലെ ജന പ്രതിനിത്യ നിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കാം എന്നാണ് ശുപാർശ. 81 അംഗ നിയമസഭയിൽ ജെഎംഎമ്മിന് 30 ഉം കോൺഗ്രസിന് 18 ഉം ആർജെഡിക്ക് ഒരംഗവുമാണ് ഉള്ളത്.

logo
The Fourth
www.thefourthnews.in