' ടൂള്‍കിറ്റ് മുതല്‍ കലാപ ശ്രമം വരെ' കാപ്പനെതിരായ പ്രോസിക്യൂഷൻ വാദങ്ങള്‍ സുപ്രീംകോടതി തള്ളിയതിങ്ങനെ

' ടൂള്‍കിറ്റ് മുതല്‍ കലാപ ശ്രമം വരെ' കാപ്പനെതിരായ പ്രോസിക്യൂഷൻ വാദങ്ങള്‍ സുപ്രീംകോടതി തള്ളിയതിങ്ങനെ

മാപ്പ് സാക്ഷിയെ ഉണ്ടാക്കാനാണ് ശ്രമമെങ്കിൽ കേസ് വിചാരണ ഘട്ടത്തിലെത്തിയിട്ടില്ലെന്ന് വേണം കരുതാൻ എന്ന് കോടതി
Updated on
2 min read

രണ്ട് വര്‍ഷത്തോളം ജയിലില്‍ കിടന്നതിന് ശേഷമാണ് സിദ്ദീഖ് കാപ്പന് ജാമ്യം കിട്ടിയത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഒരു കേസുകൂടിയുള്ളതിനാല്‍ ജയിലില്‍നിന്നിറങ്ങാന്‍ ഇനിയും സമയമെടുക്കും. അലഹബാദ് ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഉത്തര്‍പ്രദേശ് പൊലീസ് ഉന്നയിച്ച് വിവിധ വാദങ്ങള്‍ തള്ളിയാണ് സുപ്രീം കോടതി കാപ്പന് ജാമ്യം നല്‍കിയത്. ജാമ്യം നല്‍കുമെന്ന് പറഞ്ഞപ്പോള്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കാനും പ്രോസിക്യൂഷന്‍ ശ്രമിച്ചു. കേരളത്തിലേക്ക് പോകുന്നത് തടയണമെന്നാവശ്യമായിരുന്നു പ്രധാനമായി ഉന്നയിച്ചത്. എന്നാല്‍ ആറ് ആഴ്ചകഴിഞ്ഞ് ആവശ്യമെങ്കില്‍ കേരളത്തിലേക്ക് പോകാമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്

അറസ്റ്റ് ചെയ്യുമ്പോള്‍ എന്തൊക്കെയാണ് കാപ്പന്റെ പക്കലില്‍നിന്നും ലഭിച്ചതെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു തിരിച്ചറിയില്‍ കാര്‍ഡും ഏതാനും ലഘുലേഖകളുമെന്നായിരുന്നു സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെത്മാലിനിയുടെ മറുപടി. എന്നാല്‍ എന്തെങ്കിലും സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചോ എന്നായി ചീഫ് ജസ്റ്റീസ്

കാപ്പന്‍ ഹത്രാസില്‍ പോയത്കലാപശ്രമവുമായിട്ടാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. പിഎഫ്‌ഐ എന്ന സംഘടനയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും ജാമ്യം നല്‍കരുതെന്നും നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മുലവും നല്‍കിയിരുന്നു.

അറസ്റ്റ് ചെയ്യുമ്പോള്‍ എന്തൊക്കെയാണ് കാപ്പന്റെ പക്കലില്‍നിന്നും ലഭിച്ചതെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു തിരിച്ചറിയില്‍ കാര്‍ഡും ഏതാനും ലഘുലേഖകളുമെന്നായിരുന്നു സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെത്മാലിനിയുടെ മറുപടി. എന്നാല്‍ എന്തെങ്കിലും സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചോ എന്നായി ചീഫ് ജസ്റ്റീസ്.

കൂട്ടുപ്രതികളുടെ മൊഴി തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ്

ഇല്ലെന്ന് ജെത്മാലിനി മറുപടി നല്‍കി. ' നിങ്ങള്‍ക്ക് പരമാവധി പറയാന്‍ കഴിയുക. അദ്ദേഹം ഒരു കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മൂന്ന് പേരൊടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. കാറില്‍ ചില ലഘുലേഖകള്‍ ഉണ്ടായിരുന്നു. മറ്റ് മൂന്ന് പേര്‍ പിഎഫ്‌ഐയുമായി ബന്ധമുളളവരാണ് എന്നല്ലേ അവര്‍ക്കെതിരെ 153 A പ്രകാരം കേസുണ്ടോ..' ചീഫ് ജസ്റ്റീസ് ചോദിച്ചു.

ഇതിന് പ്രോസികൂഷന് വേണ്ടി ഹാജരായ മഹേഷ് ജെത്മാലിനിയുടെ മറുപടി ഇങ്ങനെയായിരുന്നു. ' അറസ്റ്റിലായവര്‍ക്കെതിരെ 124-A ചുമത്തുന്നതിന് എല്ലാ ന്യായവുമുണ്ട്. സമൂഹത്തില്‍ ഭിന്നത വളര്‍ത്താന്‍ വേണ്ടി ശ്രമിച്ചു. ഇതിനായി ദളിത് പെണ്‍കുട്ടിയുടെ ബലാല്‍സംഗം ഉപോയോഗിച്ചു.'

ചീഫ് ജസ്റ്റീസ്: വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമോ ജെത്മാലിനി ; അതിനായി ശ്രമിക്കുന്നു

കാറില്‍നിന്ന് ലഭിച്ച ലഘുലേഖകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ എന്തെങ്കിലും ചെയ്തതായി കരുതുന്നുണ്ടോ എന്ന ചീഫ് ജസ്റ്റീസിന്റെ ചോദ്യത്തിന് ഇതിന് തെളിവായി കൂട്ടുപ്രതികളുടെ മൊഴിയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. എന്നാല്‍ കൂട്ടുപ്രതികളുടെ മൊഴി തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. മാപ്പ് സാക്ഷിയെ ലഭിക്കാനാണ് ശ്രമിക്കുന്നെതെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

മാപ്പ് സാക്ഷിയെ ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടാകുന്നെങ്കില്‍ കേസ് വിചാരണയ്ക്ക് പോലും അര്‍ഹമല്ലെന്ന് കരുതേണ്ടിവരികയെന്നായിരുന്നു ചീഫ് ജസ്റ്റിന്റെ മറുപടി.

ഇരയ്ക്ക് നീതി കിട്ടണമെന്ന് അദ്ദേഹം പറഞ്ഞത്. അങ്ങനെ ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ കുറ്റകൃത്യമാണോ? ' കോടതി ചോദിച്ചു

കാറില്‍നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ പ്രകോപനമുണ്ടാക്കുന്നതാണോ എന്ന കോടതിയുടെ ചോദ്യത്തിന് കലാപത്തിനുള്ള ടൂള്‍ കിറ്റാണെന്നായിരുന്നു മഹേഷ് ജെത് മാലിനിയുടെ മറുപടി. ' അവര്‍ ഹഥ്രാസിലേക്കുള്ള യാത്രയിലായിരുന്നു. ദളിത് വിഭാഗത്തിനിടയില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു ലഘുലേഖകള്‍' പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് കോടതി എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം വെച്ചുപുലര്‍ത്താനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞത്. ' ഇരയ്ക്ക് നീതി കിട്ടണമെന്ന് അദ്ദേഹം പറഞ്ഞത്. അങ്ങനെ ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ കുറ്റകൃത്യമാണോ? ' കോടതി ചോദിച്ചു.

2012 ല്‍ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധം നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ തന്നെ മാറി. ഇതുവരെ പ്രകോപനപരമായതൊന്നും നിങ്ങള്‍ക്ക് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല' കോടതി പറഞ്ഞു. അദ്ദേഹം കലാപത്തില്‍ പങ്കാളിയാണെന്ന് പറയുന്ന എന്തെങ്കിലും തെളിവുകളുണ്ടോ' ചീഫ് ജസ്റ്റീസ് ലളിത് ചോദിച്ചു. ഇതേ തുടര്‍ന്നാണ് ജാമ്യം നല്‍കുന്നതായി കോടതി പറഞ്ഞത്.

logo
The Fourth
www.thefourthnews.in