സ്ത്രീകള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന ഭർത്താക്കന്മാർ
സ്ത്രീകള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന ഭർത്താക്കന്മാർ

തിരഞ്ഞടുപ്പില്‍ വിജയിച്ച സ്ത്രീകള്‍ക്ക് വേണ്ടി ഭർത്താക്കന്മാരുടെ സത്യപ്രതിജ്ഞ!

വിവാദമായതോടെ പഞ്ചായത്ത് സെക്രട്ടറിയെയും മെമ്പറിനെയും സസ്‌പെന്‍ഡ് ചെയ്തു
Updated on
1 min read

മധ്യപ്രദേശിലെ ഭോപ്പാലില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ത്രീകള്‍ക്ക് പകരം പ്രതിജ്ഞയെടുത്തത് ഭർത്താക്കന്മാര്‍. ഭോപ്പാലിലെ ധര്‍ ജില്ലയിലാണ് സംഭവം പഞ്ചുകളായും സര്‍പഞ്ചുകളായും തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചോളം സ്ത്രീകള്‍ക്ക് പകരമാണ് അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഭരണഘടന തൊട്ട് പ്രതിജ്ഞ ചെയ്തത്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഞെട്ടിപ്പിക്കുന്ന നിയമലംഘനം. സംഭവം വിവാദമായതോടെ പഞ്ചായത്ത് സെക്രട്ടറിയേയും മെമ്പറിനേയും സസ്‌പെന്‍ഡ് ചെയ്യുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

പ്രാദേശിക ബിജെപി നേതാവായ രാധേശ്യാം കസരവാഡിയയാണ് ചടങ്ങില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ രാധാ ബായി, ലക്ഷ്മി ബായി, കിരണ്‍ ബായി എന്നിവര്‍ കാണികള്‍ക്കിടയില്‍ തന്നെ ഉണ്ടായിരുന്നു. അവരുടെ ഭര്‍ത്താക്കന്‍മാരായ ലഖന്‍, ദിലീപ്, ജീവന്‍ എന്നിവരാണ് പകരം പ്രതിജ്ഞ ഏറ്റു ചൊല്ലിയത്.

സ്ത്രീകള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന ഭർത്താക്കന്മാർ
സ്ത്രീകള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന ഭർത്താക്കന്മാർ

അതേ സമയം സ്ത്രീകളില്‍ നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ധര്‍ ജില്ലാപഞ്ചായത്ത് സിഇഒ കെ എല്‍ മീന പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളിലാരെങ്കിലും തങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്ന് പരാതി നല്‍കിയാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും. വിജയിച്ച പ്രതിനിധികള്‍ക്ക് അവരുടെ അവകാശങ്ങളെ പറ്റി അവബോധം സൃഷ്ടിക്കാന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന് എങ്ങനെയാണ് ജനപ്രതിനിധികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ സാധിക്കുകയെന്ന് പരിശോധിക്കുമെന്നും മീന പറഞ്ഞു.

ചടങ്ങ് അങ്ങനെ നടത്തുന്നതിനെ എതിർത്തിട്ടും എതിര്‍പ്പുകള്‍ ആരും വകവെച്ചില്ലെന്നും അവിടെ കൂടിയ ജനങ്ങള്‍ പ്രാദേശിക നേതാവിനെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി നിങ്‌വാളിന്റെ വിശദീകരണം. ചടങ്ങില്‍ പങ്കെടുത്ത പുരുഷന്‍മാര്‍ക്കാര്‍ക്കും തന്നെ സ്ത്രീകള്‍ പഞ്ചുകളാകുന്നത് സ്വീകാര്യമായിരുന്നില്ല. കുടുംബ ആചാരങ്ങളെ അവര്‍ ഭയക്കുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ത്രീകളും കൃത്യമായി പഞ്ചായത്തിലെത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും എല്ലാ കാര്യങ്ങളിലും തുല്യ പങ്കാളിത്തം ഉറപ്പ് വരുത്തുമെന്നും നിങ്‌വാള്‍ പറഞ്ഞു

സര്‍പഞ്ചുള്‍പ്പെടെ 12 സ്ഥാനങ്ങളിലേക്കാണ് സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത്.ഗാസിയാബാദിലെ പഞ്ചായത്ത് ഭവനില്‍ ഓഗസ്റ്റ് 3നായിരുന്നു ചടങ്ങ്. സംഭവം വിവാദമായതോടെ അധികൃതർ എല്ലാ സ്ത്രീകളെയും അടിയന്തിരമായി പഞ്ചായത്ത് ഭവനിലേക്ക് വിളിപ്പിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in