"ഹിജാബ് മതവുമായി ബന്ധപ്പെട്ടാണോ എന്നത് വിഷയമല്ല, വ്യക്തിയുടെ തീരുമാനമാണ് പ്രധാനം": 
ജ.സുധാൻഷു ധൂലിയയുടെ വിധി ഇങ്ങനെ

"ഹിജാബ് മതവുമായി ബന്ധപ്പെട്ടാണോ എന്നത് വിഷയമല്ല, വ്യക്തിയുടെ തീരുമാനമാണ് പ്രധാനം": ജ.സുധാൻഷു ധൂലിയയുടെ വിധി ഇങ്ങനെ

ഫെബ്രുവരി അഞ്ചിലെ ഹിജാബ് വിലക്കി കൊണ്ടുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് റദ്ദാക്കുകയാണെന്നും ജസ്റ്റിസ് സുധാൻഷു ധുലിയ
Updated on
1 min read

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ നടപടിയിൽ സുപ്രീം കോടതി ജസ്റ്റിസുമാർക്കിടയിൽ ഭിന്നാഭിപ്രായം. ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതിയുടെ വിധി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ശരിവെച്ചപ്പോൾ അപ്പീലുകൾ അംഗീകരിച്ച് ഹൈക്കോടതി വിധി തള്ളുകയാണ് ജസ്റ്റിസ് സുധാൻഷു ധൂലിയ ചെയ്തത്. ഹൈക്കോടതി വിധിയെ തള്ളി കൊണ്ട് ജസ്റ്റിസ് സുധാൻഷു ധൂലിയ പറഞ്ഞ കാരണങ്ങൾ :

"ഹിജാബ് മതവുമായി ബന്ധപ്പെട്ടാണോ എന്നത് വിഷയമല്ല, വ്യക്തിയുടെ തീരുമാനമാണ് പ്രധാനം": 
ജ.സുധാൻഷു ധൂലിയയുടെ വിധി ഇങ്ങനെ
ഹിജാബ് കേസ് വിശാലബെഞ്ചിന് ; ജസ്റ്റിസുമാര്‍ക്കിടയില്‍ ഭിന്നത

ഹിജാബ് ധരിക്കണമോ വേണ്ടയോ എന്നത് ഒരാളുടെ തിരഞ്ഞെടുപ്പിന്റെ മാത്രം പ്രശ്നമാണ്, അത് അനിവാര്യമായ മതാചാരമാണോ അല്ലയോ എന്നത് പരിഗണനവിഷയമല്ലെന്നും ആയിരുന്നു ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ വിധി. തന്റെ മനസിലുണ്ടായ പ്രധാന ചോദ്യം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചതാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നുണ്ടോ എന്നതാണ് മുഖ്യം. അതുകൊണ്ട് തന്നെ ഫെബ്രുവരി അഞ്ചിലെ ഹിജാബ് വിലക്കി കൊണ്ടുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് റദ്ദാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

"ഹിജാബ് മതവുമായി ബന്ധപ്പെട്ടാണോ എന്നത് വിഷയമല്ല, വ്യക്തിയുടെ തീരുമാനമാണ് പ്രധാനം": 
ജ.സുധാൻഷു ധൂലിയയുടെ വിധി ഇങ്ങനെ
'ഹിജാബ് മതാചാരവുമായി ബന്ധപ്പെട്ടതല്ല '; നിരോധനം നിലനിര്‍ത്തണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത

"ഹിജാബ് നിരോധന വിഷയത്തിൽ ഹൈക്കോടതി സ്വീകരിച്ച നടപടി തെറ്റായിരുന്നു. ഹിജാബ് എന്നത് ആത്യന്തികമായി തിരഞ്ഞെടുപ്പിന്റെ കാര്യമാണ്. അതുകൊണ്ട് തന്നെ ആർട്ടിക്കിൾ 19(1) a, ആർട്ടിക്കിൾ 25(1) മാത്രമേ പരിഗണിക്കേണ്ടതുള്ളൂ" സുധാൻഷു ധൂലിയ പറഞ്ഞു

logo
The Fourth
www.thefourthnews.in