ജൂതരോട് ഐക്യപ്പെട്ട ഗാന്ധി
ഇസ്രയേലിനോട് എടുത്ത നിലപാടെന്തായിരുന്നു?

ജൂതരോട് ഐക്യപ്പെട്ട ഗാന്ധി ഇസ്രയേലിനോട് എടുത്ത നിലപാടെന്തായിരുന്നു?

പലസ്തീനിൽ ജൂതർക്ക് അറബികളുടെ സ്നേഹം സമ്പാദിക്കാതെ കടന്നുചെല്ലാൻ സാധിക്കില്ലെന്നും, അതിന് ബ്രിട്ടീഷ് ബയനെറ്റുകളും ബോംബുകളും ഉപേക്ഷിക്കണമെന്നും മഹാത്മാ ഗാന്ധി
Updated on
2 min read

"ഇംഗ്ലണ്ട് എങ്ങനെയാണോ ഇംഗ്ലീഷുകാരുടേതായത്, ഫ്രാൻസ് എങ്ങനെയാണോ ഫ്രഞ്ചുകാരുടേതായത് അതുപോലെതന്നെ പലസ്തീൻ അറബികളുടേതാണ്" -മഹാത്മാ ഗാന്ധി

ഇസ്രായേൽ-ഹമാസ്‌ സംഘര്‍ഷം അതിന്റെ ഏറ്റവും തീവ്ര അവസ്ഥയിലേക്ക് കടക്കുന്നതിന്റെയും, ഇന്ത്യൻ സർക്കാർ ഇസ്രായേലിനു പൂർണ്ണ പിന്തുണ നല്കുന്നതിന്റെയും പശ്ചാത്തലത്തിൽ, മഹാത്മാ ഗാന്ധി ഈ വിഷയത്തിൽ എന്ത് നിലപാടായിരുന്നു സ്വീകരിച്ചിരുന്നത് എന്ന് പരിശോധിക്കുന്നത് ഈ സമയത്ത് ഏറെ പ്രസക്തമാണ്. ഗാന്ധി ഹരിജൻ വാരികയിൽ 1938 നവംബർ 26ന് എഴുതിയ 'ദി ജ്യുസ്' എന്ന ലേഖനത്തിൽ ഇസ്രായേൽ പലസ്തീൻ വിഷയം സമഗ്രമായി തന്നെ പരിശോധിക്കുന്നുണ്ട്. രണ്ടു ഭാഗത്തെയും ഒരുപോലെ വിലയിരുത്തി ഒരു നിലപാടിലേക്കെത്തുന്ന ലേഖനം ഗാന്ധി ഉയർത്തിപ്പിടിക്കുന്ന അഹിംസ എന്ന ആദർശത്തിലൂന്നിയതാണെന്ന് പലരും വാദിക്കുമ്പോൾ തന്നെ, ജൂതരെ കൂട്ടക്കൊല ചെയ്ത ജർമനിക്കെതിരെ യുദ്ധം ചെയ്യുന്നതിൽ തെറ്റില്ല എന്നും ഗാന്ധി ഈ ലേഖനത്തിൽ പറയുന്നുണ്ട്. നിലപാടെടുക്കുക എന്നത് ഗാന്ധിയുടെ ഭാഷയിൽ തന്നെ വളരെ കടുപ്പമുള്ള കാര്യമാണ്.

ജൂതരോട് ഐക്യപ്പെട്ട ഗാന്ധി
ഇസ്രയേലിനോട് എടുത്ത നിലപാടെന്തായിരുന്നു?
ഹമാസിന് ഇവര്‍ 'ഹിസ് ഹൈനസ് ഹിസ്ബുള്ള' ; ഇസ്രയേലിന് വെറുക്കപ്പെട്ടവര്‍, എന്താണ്, ഹിസ്ബുള്ള?
ജൂതർ നേരിട്ട അടിച്ചമർത്തലിന് ചരിത്രത്തിൽ സമാനതകളില്ലെന്ന് ഗാന്ധി അടിവരയിടുന്നു. ജൂതർ ആക്രമിക്കപ്പെടുന്നത് അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ജർമനിക്കെതിരെ യുദ്ധം നടത്തുന്നത് പോലും പൂർണ്ണമായും നീതീകരിക്കാവുന്നതാണെന്ന് ഗാന്ധി പറയുന്നു.

ജൂതരോട് മമതയുണ്ടായിരുന്ന ഗാന്ധി

ചരിത്രപരമായി വലിയ അടിച്ചമർത്തലുകളിലൂടെ കടന്നുവന്ന ജൂതരോട് തനിക്ക് അനുകമ്പയുണ്ടെന്ന് ഗാന്ധി തന്നെ എഴുതുന്നുണ്ട്. ''എനിക്ക് ജൂതരോട് അനുകമ്പയുണ്ട്. അവർ ക്രൈസ്തവർക്ക് മുമ്പിൽ തൊട്ടുകൂടാത്തവരാണ്. ഹിന്ദുക്കൾക്കിടയിൽ കീഴ്ജാതിയിൽപ്പെട്ടവരോട് തൊട്ടുകൂടായ്മ കാണിച്ചിരുന്നതിന് സമാനമായാണ് ജൂതരോട് ക്രിസ്ത്യാനികൾ പെരുമാറുന്നത്. രണ്ട് സാഹചര്യങ്ങളിലും ഈ മനുഷ്യത്വ വിരുദ്ധതയ്ക്ക് മതപരമായ ന്യായങ്ങളുണ്ടായിരുന്നു"-ഗാന്ധി ലേഖനത്തിൽ പറയുന്നു.

ശക്തമായ ഭാഷയിലാണ് ഗാന്ധി ലേഖനത്തിന്റെ ആദ്യ ഭാഗത്ത് ജൂതർക്കെതിരെ നടന്ന കലാപങ്ങളെയും കൂട്ടക്കൊലകളെയും കുറിച്ച് സംസാരിക്കുന്നത്. ജൂതർ നേരിട്ട അടിച്ചമർത്തലിന് ചരിത്രത്തിൽ സമാനതകളില്ലെന്ന് ഗാന്ധി അടിവരയിടുന്നു. ജൂതർ ആക്രമിക്കപ്പെടുന്നത് അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ജർമനിക്കെതിരെ യുദ്ധം നടത്തുന്നത് പോലും പൂർണ്ണമായും നീതീകരിക്കാവുന്നതാണെന്ന് ഗാന്ധി പറയുന്നു. "മാനവികതയുടെ പേരിൽ മാത്രം ഒരു യുദ്ധത്തെ ന്യായീകരിക്കാമെങ്കിൽ അത് ഒരു വിഭാഗത്തെ തന്നെ ഇല്ലാതാക്കുന്ന ജർമനിക്കെതിരെ ചെയ്യുന്ന യുദ്ധമായിരിക്കും." ലേഖനത്തില്‍ ഗാന്ധിജി വ്യക്തമാക്കി. ജൂതർ ചരിത്രപരമായി അനുഭവിച്ച അടിച്ചമർത്തലുകളെക്കുറിച്ച് ഇത്ര വിശദമായി എഴുതുന്ന ഗാന്ധി ഇസ്രായേൽ പലസ്‌തീൻ വിഷയത്തിൽ ആരുടെ പക്ഷത്തായിരിക്കും?

പലസ്തീൻ അറബികളുടെ നാടാണ് അവിടെ ബ്രിട്ടന്റെ അനുവാദത്തോടെ ജൂതർ നടത്തിയ കയ്യേറ്റം അടിസ്ഥാനപരമായി ആ ജനതയ്‌ക്കെതിരെ നടത്തിയ അക്രമമാണ്

മഹാത്മാ ഗാന്ധി

പലസ്തീനിൽ ഒരു സയണിസ്റ്റ് രാഷ്ട്രം ഗാന്ധി അംഗീകരിച്ചിരുന്നില്ല

ലോകത്തെമ്പാടും ജൂതർക്ക് നേരെ നടന്ന മനുഷത്വ വിരുദ്ധത ചൂണ്ടിക്കാണിച്ച ശേഷം, പലസ്തീനിൽ ജൂതരെ അറബികൾക്കുമേൽ അടിച്ചെല്പിക്കരുതെന്നാണ് ഗാന്ധി പറയുന്നത്."പലസ്‌തീനികളായ അറബികളുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കി പലസ്തീനെ ഇസ്രയേലിന്റെ ഭാഗമാക്കുന്നതിനേക്കാൾ വലിയ കുറ്റകൃത്യമില്ല" ഒരു സംശയത്തിനും ഇടയില്ലാതെ ഗാന്ധിജി എഴുതി. ഇസ്രായേൽ പലസ്തീൻ പിടിച്ചെടുക്കുന്നതിനെ എതിർക്കുന്നതിന് ഗാന്ധി രണ്ട് പ്രധാന കാരണങ്ങൾ പറയുന്നുണ്ട്. ഒന്നാമത്തേത്, "പലസ്തീൻ അറബികളുടെ നാടാണ് അവിടെ ബ്രിട്ടന്റെ അനുവാദത്തോടെ ജൂതർ നടത്തിയ കയ്യേറ്റം അടിസ്ഥാനപരമായി ആ ജനതയ്‌ക്കെതിരെ നടത്തിയ അക്രമമാണ്." അവിടെ അവസാനിപ്പിച്ചില്ല ഗാന്ധി, മതപരമായ ഒരു തീരുമാനം നടപ്പിലാക്കേണ്ടത് ബയനെറ്റുകളും ബോംബുകളുമുപയോഗിച്ചല്ലെന്നും പലസ്തീനിൽ ജൂതർക്ക് അറബികളുടെ സ്നേഹം സമ്പാദിക്കാതെ കടന്നുചെല്ലാൻ സാധിക്കില്ലെന്നും, അതിന് ബ്രിട്ടീഷ് ബയനെറ്റുകളും ബോംബുകളും ഉപേക്ഷിക്കണമെന്നും ഗാന്ധി വ്യക്തമായി പറയുന്നു.

ജൂതരോട് ഐക്യപ്പെട്ട ഗാന്ധി
ഇസ്രയേലിനോട് എടുത്ത നിലപാടെന്തായിരുന്നു?
ഈജിപ്ത് അതിര്‍ത്തിയിലൂടെ ഗാസയിലേക്ക് സഹായം; ഇസ്രയേല്‍ സമ്മതിച്ചതായി ജോ ബൈഡൻ

രണ്ടാമത്തെ കാരണം, ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുക എന്നത് ലോകത്തെമ്പാടുമുള്ള ജൂതർ കാലങ്ങളായി നടത്തുന്ന അവകാശ സമരങ്ങൾക്ക് വിപരീതമായ ആശയമാണ് എന്നതാണ്. ജൂതർ അവരുടെ രാജ്യമായാണ് പലസ്തീനെ കാണുന്നതെങ്കിൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ജൂതർ കുടിയിറക്കപ്പെടുന്നതിനെ അവർ അംഗീകരിക്കുമോ എന്ന് ഗാന്ധി ചോദിക്കുന്നു. ഇത് മറ്റൊരു തരത്തിൽ ജൂതരെ ആക്രമിക്കുകയും കുടിയൊഴിപ്പിക്കുകയും ചെയ്ത ജർമൻ നടപടികളെ വെള്ളപൂശുന്ന രീതികൂടിയാണെന്ന് ഗാന്ധി കുറ്റപ്പെടുത്തുന്നു.

1917ൽ ജൂതർക്ക് പ്രത്യേക രാഷ്ട്രം അനുവദിച്ചുകൊണ്ട് ബ്രിട്ടൻ നടത്തിയ ബാൽഫോർ ഡിക്ലറേഷനെ കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരനായ ആർതർ കൊയെസ്ടലർ പറഞ്ഞത്; "ഒരു രാജ്യം രണ്ടാമതൊരു രാജ്യത്തിന് മൂന്നാമതൊരു രാജ്യത്തിനുമേൽ അവകാശം നൽകുന്നു" എന്നാണ്.
ജൂതരോട് ഐക്യപ്പെട്ട ഗാന്ധി
ഇസ്രയേലിനോട് എടുത്ത നിലപാടെന്തായിരുന്നു?
ഇസ്രയേൽ വാദത്തെ പിന്തുണച്ച് അമേരിക്ക; ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത് മറ്റൊരു സംഘമെന്ന്‌ ജോ ബൈഡന്‍

അന്ന് ഗാന്ധിയുടെ നിലപാട് വേറിട്ടതൊന്നുമായിരുന്നില്ല. ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വത്തിനെതിരെ നിലപാടെടുത്ത എല്ലാ മനുഷ്യരുടെയും അഭിപ്രായം സമാനമായിരുന്നു. 1917ൽ ജൂതർക്ക് പ്രത്യേക രാഷ്ട്രം അനുവദിച്ചുകൊണ്ട് ബ്രിട്ടൻ നടത്തിയ ബാൽഫോർ ഡിക്ലറേഷനെ കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരനായ ആർതർ കൊയെസ്ടലർ പറഞ്ഞത്; "ഒരു രാജ്യം രണ്ടാമതൊരു രാജ്യത്തിന് മൂന്നാമതൊരു രാജ്യത്തിനുമേൽ അവകാശം നൽകുന്നു" എന്നാണ്. ഗാന്ധിയുടെ സാമ്രാജ്യത്വ വിരുദ്ധ നിലപാട് നെഹ്‌റു ഉൾപ്പെടെയുള്ള നേതാക്കളെ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്. അതാണ് പിന്നീട് ഇന്ത്യയുടെ വിദേശകാര്യ നയങ്ങളായി മാറിയത്.

logo
The Fourth
www.thefourthnews.in