ഉമര്‍ ഖാലിദിനെ പിന്തുണച്ച് നോം ചോംസ്‌കി: അറസ്റ്റ്  ഹിന്ദു ദേശീയത അടിച്ചേല്‍പ്പിക്കുന്നതിൻ്റെ ഭാഗം

ഉമര്‍ ഖാലിദിനെ പിന്തുണച്ച് നോം ചോംസ്‌കി: അറസ്റ്റ് ഹിന്ദു ദേശീയത അടിച്ചേല്‍പ്പിക്കുന്നതിൻ്റെ ഭാഗം

മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖാലിദ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ തീവ്രവാദബന്ധമുള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട് 2020 സെപ്റ്റംബര്‍ മുതല്‍ ജയിലിലാണ്.
Updated on
2 min read

ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയും മനുഷ്യാവാകാശ പ്രവർത്തകനുമായ ഉമര്‍ ഖാലിദിന് പരസ്യപിന്തുണ അറിയിച്ച് രാഷ്ട്രീയ തത്ത്വചിന്തകനുമായ നോം ചോംസ്‌കി. പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഒരു വർഷത്തിലേറെ തടവിലാണ് ഉമർ ഖാലിദ്ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും

നോം ചോംസ്‌കി
നോം ചോംസ്‌കി

'ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കാനും ഹിന്ദു ദേശീയത അടിച്ചേല്‍പ്പിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണിത്,കേന്ദ്രത്തിന്റെ വിവേചനപരമായ പൗരത്വബില്ലിനെതിരെ ശബ്ദം ഉയര്‍ത്തിയ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ ഞങ്ങള്‍ പിന്തുണക്കുന്നു.'വീഡിയോ സന്ദേശത്തില്‍ നോം ചോംസ്കി പറഞ്ഞു.

'ഉമറിന്റെ പേരില്‍ തീവ്രവാദബന്ധവും കലാപാഹ്വാനവുമുള്‍പ്പെടെ ഗുരുതരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ആകെയുള്ള തെളിവ് ഭരണഘടന ഒരു പൗരന് അനുവദിക്കുന്ന സംസാരിക്കാനും പ്രതിഷേധിക്കാനുമുള്ള മൗലികാവകാശം അയാള്‍ ഉപയോഗിച്ചു എന്നതാണ്.' ചോംസ്‌കി കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യയുടെ പ്രതിഭാധനനായ പുത്രനായ ഉമര്‍ തുടര്‍ച്ചയായ ഇരുപത് മാസമായി നിശബ്ദനായി കഴിയുകയാണ്.1948ലെ ഇന്ത്യ കൂടി ഭാഗമായ മനുഷ്യാവകാശ സംരക്ഷണ നിയമം അനുസരിച്ച് ലഭിക്കേണ്ട ന്യായവും പൊതുവുമായ വിചാരണ ഉമറിന് ഇതു വരെ ലഭിച്ചിട്ടില്ല.ഉമറിന്റെ നിശബ്ദത ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുകയും രാജ്യപുരോഗതിക്ക് തടസ്സമാവുകയും ചെയ്യും.' മഹാത്മാഗാന്ധിയുടെ ചെറുമകനും ഇല്ലിനോയി സര്‍വകലാശാലയിലെ പ്രൊഫസറുമായ രാജ്‌മോഹന്‍ ഗാന്ധി പറഞ്ഞു.

രാജ്‌മോഹന്‍ ഗാന്ധി
രാജ്‌മോഹന്‍ ഗാന്ധി

2020 സെപ്റ്റംബര്‍ മുതല്‍ ഉമര്‍ വിചാരണതടവിലാണ്.2020 ഫെബ്രുവരിയില്‍ പൗരത്വഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധം ആരോപിച്ചാണ് ഉമറിനെ അറസ്റ്റ് ചെയ്തത്.എട്ട് മാസത്തെ വിചാരണയ്ക്ക് ശേഷം മാര്‍ച്ചില്‍ സെഷന്‍സ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളി.വേനലവധിക്ക് ശേഷം തിങ്കളാഴ്ച്ച വാദം കേള്‍ക്കല്‍ പുനരാരംഭിക്കുന്ന ഡല്‍ഹി ഹൈക്കോടതി ഉമറിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

ഉമര്‍ ഖാലിദ്
ഉമര്‍ ഖാലിദ്

പതിനേഴായിരത്തിന് മുകളില്‍ പേജുകളുള്ള കുറ്റപത്രമാണ് ഫയല്‍ ചെയ്തത്.എന്നാല്‍ ഇത് വരെ വിചാരണ ആരംഭിച്ചിട്ടില്ല.ഡല്‍ഹി കലാപത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് മഹാരാഷ്ട്രയില്‍ ഉമര്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

logo
The Fourth
www.thefourthnews.in