രാജ്യസഭയിലെത്തിയ കായിക താരങ്ങള്‍
ധാരാ സിങ്
2003ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ കായികതാരമായിരുന്നു പഞ്ചാബ് സ്വദേശിയായ ധാരാസിങ്. പ്രൊഫഷണല്‍ ഗുസ്തി താരമായ അദ്ദേഹം 2003 മുതല്‍ 2009 വരെ രാജ്യസഭാംഗമായി സേവനമനുഷ്ഠിച്ചു. നിരവധി പഞ്ചാബി, ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സച്ചിന്‍ ടെന്‍ഡുല്‍ക്കർ
2012ലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭയിലേക്ക് തെരഞ്ഞടുക്കുന്നത്. കായിക ജീവിതം സജീവമായി തുടരുമ്പോള്‍ തന്നെ രാജ്യസഭാംഗമായ ആദ്യ കായികതാരമാണ് സച്ചിന്‍. അര്‍ജുന അവാര്‍ഡ്, ഖേല്‍ രത്‌ന, പദ്മശ്രീ ,പദ്മവിഭൂഷണ്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ സച്ചിന് 2014ല്‍ ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയും ലഭിച്ചു. 2012 മുതല്‍ 2018വരെയാണ് സച്ചിന്‍ രാജ്യസഭാംഗമായി സേവനമനുഷ്ഠിച്ചത്.
മേരി കോം
പദ്മവിഭൂഷണ്‍ ജേതാവായ മേരി കോം 2016ലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ജേതാവായ ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് മേരി കോം. 2003ല്‍ അര്‍ജുന അവാര്‍ഡ്, 2006ല്‍ പദ്മശ്രീ, 2009ല്‍ ഖേല്‍ രത്‌ന എന്നീ അവാര്‍ഡുകള്‍ നേടിയ മണിപ്പൂര്‍ സ്വദേശിനിയായ മേരി കോം 2013ല്‍ പദ്മഭൂഷണും 2020ല്‍ പദ്മവിഭൂഷണും കരസ്ഥമാക്കി.
നവജ്യോത് സിങ് സിദ്ദു
മൂന്ന് മാസത്തോളം മാത്രം നീണ്ടുനിന്ന രാജ്യസഭാംഗത്വമാണ് മുന്‍ ക്രിക്കറ്ററും പഞ്ചാബ് സ്വദേശിയുമായ നവജ്യോത് സിങ് സിദ്ദുവിന്റെത്. 1987 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സിദ്ദു 1997ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിയും നേടിയിട്ടുണ്ട്. 2016 ഏപ്രില്‍ 28ന് രാജ്യസഭാംഗമായി ചുമതലയേറ്റ നവജ്യോത് സിങ് സിദ്ദു 2016 ജൂലൈ 18ന് രാജിവെയ്ക്കുകയായിരുന്നു.
ഹര്‍ഭജന്‍ സിങ്
2022ല്‍ ആം ആദ്മി പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്ത് രാജ്യസഭാംഗമായി തിരഞ്ഞടുക്കപ്പെട്ട കായിക താരമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്. ടെസ്റ്റ് ക്രിക്കറ്റില്‍ 400വിക്കറ്റ് നേടിയ ആദ്യ ഇന്ത്യന്‍ ഓഫ് സ്പിന്‍ ബൗളര്‍ എന്ന നേട്ടം കൈവരിച്ച ഹര്‍ഭജന് 2003ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു. 2011ല്‍ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു പഞ്ചാബില്‍ നിന്നുള്ള ഹര്‍ഭജന്‍ സിങ്.
പി ടി ഉഷ
കോഴിക്കോട് സ്വദേശിനിയായ പി ടി ഉഷയാണ് രാജ്യസഭാംഗമാകുന്ന ആദ്യ മലയാളി കായികതാരം. 1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പി ടി ഉഷ 1982ലെ ഏഷ്യന്‍ ഗെയിംസില്‍ 100,200 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു.1982ല്‍ അര്‍ജുന അവാര്‍ഡും 1985ല്‍ പദ്മശ്രീയും നല്‍കി രാജ്യം ഉഷയെ ആദരിച്ചു.ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമായി 13 സ്വര്‍ണ മെഡലുകളും 30 അന്താരാഷ്ട്ര അവാര്‍ഡുകളും പി ടി ഉഷ സ്വന്തമാക്കിയിട്ടുണ്ട്.