സുപ്രീംകോടതി
സുപ്രീംകോടതി

അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ്; സായിബാബയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

ജസ്റ്റിസ് എംആര്‍ ഷാ, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ രാവിലെ 11 മണിക്ക് പ്രത്യേത സിറ്റിങ്ങിലൂടെ ഹര്‍ജി പരിഗണിക്കുന്നത്.
Updated on
1 min read

യുഎപിഎ കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കാന്‍ അതിവേഗ നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കാനാവശ്യപ്പെട്ട് മഹാരാഷ്ട്ര സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി അവധി ദിനമായ ശനിയാഴ്ച പ്രത്യേക സിറ്റിങ്ങിലൂടെ നടത്തിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എംആര്‍ ഷാ, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിങ്ങിലൂടെ ഹര്‍ജി പരിഗണിക്കുന്നത്. വിധി റദ്ദാക്കണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ വാക്കാലുള്ള ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

സുപ്രീംകോടതി
പ്രൊഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്ന മഹാരാഷ്ട്രാ സർക്കാരിന്റെ വാക്കാലുള്ള ആവശ്യം തള്ളി സുപ്രീംകോടതി

വെള്ളിയാഴ്ച രാവിലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസിൽ സായിബാബ അടക്കം അഞ്ച് പേരെ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിധി പറഞ്ഞത്. യുഎപിഎയുടെ 45ാം വകുപ്പ് പ്രകാരം വിചാരണയ്ക്ക് ആവശ്യമായ അനുമതി നേടിയില്ലെന്നും അതിനാൽ വിചാരണ അസാധുവെന്നുമായിരുന്നു കോടതിയുടെ വിധി. ജസ്റ്റിസ് രോഹിത് ദിയോ, അനിൽ പൻസാരെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സുപ്രീംകോടതി
മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ പ്രൊഫ. ജി എൻ സായിബാബ കുറ്റവിമുക്തൻ

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസില്‍ ഏഴ് വര്‍ഷത്തോളമായി ജയില്‍ശിക്ഷ അനുഭവിക്കുകയാണ് പ്രൊഫ. ജിഎന്‍ സായിബാബ. 2014 ലാണ് പ്രഫ. ജിഎന്‍ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 12 ബി, യുഎപിഎയിലെ 13, 18, 20, 38, 39 വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ് എടുത്തിരുന്നത്. ജസ്റ്റിസ് രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

logo
The Fourth
www.thefourthnews.in