eknadh shinde
eknadh shinde

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ട്, ആത്മവിശ്വാസത്തോടെ ബിജെപി-ഷിൻഡെ വിഭാഗം

സ്പീക്കര്‍ തിരഞ്ഞെടുപ്പ് വിജയം സഖ്യത്തിന് ആത്മവിശ്വാസം നൽകുന്നു
Updated on
1 min read

മഹാരാഷ്ട്രയിൽ പുതുതായി അധികാരമേറ്റ ഏക്നാഥ് ഷിൻഡേ സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും. ബിജെപി-ഷിന്‍ഡെ സഖ്യത്തിന്റെ സ്ഥാനര്‍ത്ഥിയായിരുന്ന ബിജെപി എംഎല്‍എ രാഹുല്‍ നര്‍വേക്കര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് സഖ്യത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

വിശ്വാസ വോട്ടെടുപ്പിനു മുമ്പ് ഇന്നലെ രാത്രി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കൂടിക്കാഴ്ച്ച നടത്തി. 288 അംഗ നിയമസഭയില്‍ ബിജെപിക്കൊപ്പം 106 എംഎല്‍മാരും ഷിന്‍ഡെയ്‌ക്കൊപ്പം 50 എംഎല്‍എമാരുമുണ്ട്. അതുകൊണ്ട് തന്നെ ഷിന്‍ഡെയുടെ പുതിയ സഖ്യത്തിന് ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഒരു വെല്ലുവിളിയാവില്ല.

164 വോട്ടുകള്‍ക്കാണ് രാഹുല്‍ നര്‍വേക്കര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.ഷിന്‍ഡെ ക്യാമ്പിലുണ്ടായിരുന്ന 16 എഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.16 എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടാല്‍ ഷിന്‍ഡെ സഖ്യത്തിന്റെ ഭൂരിപക്ഷം 137 ആയി കുറയും. എന്നാല്‍പോലും ഷിന്‍ഡെ-ഹഡ്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷത്തിന് 148 വോട്ടുകള്‍ കിട്ടും. താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ച ഷിന്‍ഡെയ്ക്ക് വിശ്വാസവോട്ടെടുപ്പും നിഷ്പ്രയാസം മറികടക്കാമെന്നാണ് ഞായറാഴ്ച്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പും പറയുന്നത്.

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് ശേഷം, നിയമസഭാസ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ശിവസേനാ എംഎല്‍എ അജയ് ചൗധരിയെ നിയമസഭാകക്ഷി നേതാവ് സ്ഥാനത്തു നിന്നും നീക്കി,ഷിന്‍ഡയെ തിരിച്ചെടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഭരണം പോയ ഉദ്ധവ് താക്കറെ പാർട്ടിയിലെ സ്വാധീനം നിലനിർത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

logo
The Fourth
www.thefourthnews.in