സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ഗവര്‍ണര്‍ ; കേന്ദ്രത്തിനയച്ച കത്ത് പുറത്ത്

സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ഗവര്‍ണര്‍ ; കേന്ദ്രത്തിനയച്ച കത്ത് പുറത്ത്

കേന്ദ്ര റെയില്‍വെ മന്ത്രിയ്ക്കാണ് ഗവര്‍ണര്‍ കത്ത് അയച്ചത്
Updated on
1 min read

സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 2021 ഒക്ടോബര്‍ 16നാണ് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് ഗവര്‍ണര്‍ കത്ത് അയച്ചത്. മുന്‍ റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തയച്ചതിന്റെ വിവരങ്ങള്‍ പുറത്ത് വന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അശ്വനി വൈഷ്ണവിന് അയച്ച കത്ത് ദി ഫോര്‍ത്തിന് ലഭിച്ചു.

ഗവര്‍ണര്‍ അയച്ച കത്ത്
ഗവര്‍ണര്‍ അയച്ച കത്ത്

സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പദ്ധതിയെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയതിന്റെ തെളിവ് പുറത്തുവന്നത്. കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. 2020 ജനുവരി 13-ന് ഡി പി ആര്‍ റെയില്‍വെ ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരുന്നു. പദ്ധതിയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെയും കേന്ദ്ര റെയില്‍വെ മന്ത്രിയെയും കണ്ടിരുന്നുവെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in