നാറ്റോ പതാക
നാറ്റോ പതാക

ഇന്ത്യ-നാറ്റോ ചർച്ച നടന്നെന്ന് റിപ്പോർട്ട്, സൈനിക സഹകരണം വിഷയമായില്ല

വടക്കൻ അറ്റ്ലാന്റിക് സഖ്യം ചൈനയും പാക്കിസ്ഥാനുമായി ഉഭയകക്ഷി ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നാറ്റോയുമായുള്ള ഇന്ത്യയുടെ ചർച്ചകൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്
Updated on
2 min read

നോൺ അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസഷനുമായി (നാറ്റോ) ഇന്ത്യ രഹസ്യ ചർച്ചകൾ നടത്തിയിരുന്നതായി റിപ്പോർട്ട് .

ബ്രസൽസിൽ വെച്ച് 2019 ഡിസംബർ 12 ന് നാറ്റോയുമായി ഇന്ത്യ രഹസ്യ ചർച്ച നടത്തിയിരുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 28 യൂറോപ്യൻ രാജ്യങ്ങളും രണ്ടു വടക്കേ അമേരിക്കൻ രാജ്യങ്ങളും (യു എസും കാനഡയും) ഉൾപ്പെടുന്ന രാഷ്ട്രീയ സൈനിക സഖ്യമാണ് നാറ്റോ. പ്രതിരോധ മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത ചർച്ച പൂർണ്ണമായും രാഷ്ട്രീയ ചർച്ചയായിരുന്നു.സൈനികമോ ഉഭയ കക്ഷി സഹകരണവുമായോ ബന്ധപ്പെട്ട യാതൊരു പ്രതിബന്ധതയും ഉണ്ടാവേണ്ടതില്ലെന്ന് ചർച്ചയിൽ തീരുമാനിച്ചതായും പൊതു താല്പര്യമുള്ള പ്രാദേശിക ആഗോള വിഷയങ്ങളിൽ സഹകരണം വിലയിരുത്താനാണ് ഇന്ത്യൻ സംഘം പ്രധാനമായും ശ്രമിച്ചതെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

നാറ്റോ ചൈനയും പാക്കിസ്ഥാനുമായി ഉഭയകക്ഷി ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ചർച്ചകൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. യുഎസുമായും യൂറോപ്പുമായുമുള്ള ഇന്ത്യയുടെ വർധിച്ചു വരുന്ന ബന്ധത്തിനും നാറ്റോയുമായുള്ള ഇന്ത്യയുടെ ബന്ധം ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തിയിരുന്നത്.

2019 ഡിസംബർ വരെ ബെയ്‌ജിങ്ങുമായി നാറ്റോ ഒമ്പത് ഘട്ട ചർച്ചകൾ നടത്തിയിരുന്നു. നാറ്റോയുടെ സെക്രട്ടറി ജനറലും ബ്രസൽസിലെ ചൈനീസ് അംബാസിഡറും മൂന്നു മാസത്തിലൊരിക്കൽ ചർച്ചകൾ നടത്താറുണ്ടെന്നാണ് റിപ്പോർട്ട് പാകിസ്ഥാനുമായും നാറ്റോ രാഷ്ട്രീയ ചർച്ചയിലും സൈനിക സഹകരണത്തിലും ഏർപ്പെട്ടിരുന്നു. പാക്കിസ്ഥാൻ ഉദ്യോഗസ്ഥർക്കായി നാറ്റോ സെലക്ടീവ് പരിശീലനം നൽകുന്നുണ്ട്. 2019 നവംബറിൽ നാറ്റോയുടെ സൈനിക പ്രതിനിധി സംഘം ചർച്ചകൾക്കായി പാക്കിസ്ഥാൻ സന്ദര്ശിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നാറ്റോയിൽ നിന്ന് ചർച്ചകൾക്കായുള്ള കരട് അജണ്ട ലഭിച്ചതിനു ശേഷം 2019 ഡിസംബർ 12 നാണു ഇന്ത്യയുടെ നാറ്റോയുമായുള്ള ആദ്യ ഘട്ട ചർച്ചകൾ നടന്നത്

നാറ്റോയിൽ നിന്ന് ചർച്ചകൾക്കായുള്ള കരട് അജണ്ട ലഭിച്ചതിനു ശേഷം 2019 ഡിസംബർ 12 നാണു ഇന്ത്യയുടെ നാറ്റോയുമായുള്ള ആദ്യ ഘട്ട ചർച്ചകൾ നടന്നത്. കരട് അജണ്ട ലഭിച്ചയുടൻ തന്നെ വിദേശകാര്യ പ്രതിനിധി മന്ത്രാലയങ്ങളുടെയും ​ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റിന്റെയും പ്രതിനിധികളുമായി അന്തർ മന്ത്രാലയ യോ​ഗം ഇന്ത്യ വിളിച്ചു ചേർത്തിരുന്നുവെന്നും ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

റഷ്യയുമായും താലിബാനുമായുള്ള ഇന്ത്യയുടേയും നാറ്റോയുടെയും നിലപാടുകൾ വ്യത്യസ്തമാണെന്ന് നാറ്റോയുമായുള്ള ആദ്യ ഘട്ട ചർച്ചകളിൽ തന്നെ ഇന്ത്യയ്ക്ക് വ്യക്തമായതാണ്. കൂടാതെ ചൈനയെക്കുറിച്ചുള്ള ഇന്ത്യയുടെയും നാറ്റോയുടെയും വീക്ഷണങ്ങളും വ്യത്യസ്തമാണ്.

ചർച്ചയ്ക്കിടെ പ്രധാന മന്ത്രി നരേന്ദ്രമോദിയും വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും
ചർച്ചയ്ക്കിടെ പ്രധാന മന്ത്രി നരേന്ദ്രമോദിയും വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും ഇന്ത്യൻ എക്സ്പ്രസ്

എന്നാൽ രാഷ്ട്രീയ കാര്യങ്ങളുടെയും സുരക്ഷാ നയങ്ങളുടെയും അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ആയ ബെറ്റിന കാഡൻബാഷിന്റെ നേതൃത്വത്തിലുള്ള നാറ്റോ പ്രതിനിധി സംഘം പരസ്പര ധാരണയോടെയുള്ള അജണ്ടയോടെ ഇന്ത്യയുമായി ചർച്ചകൾ തുടരാൻ തന്നെയാണ് താൽപര്യപ്പെടുന്നത്. ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സ്ഥാനവും വിവിധ വിഷയങ്ങളിലുള്ള നിലപാടുകളും കണക്കിലെടുക്കുമ്പോൾ അന്താരാഷ്ട്ര സുരക്ഷാ കാര്യങ്ങളിൽ ഇന്ത്യയ്ക്ക് പ്രസക്തിയുണ്ടെന്നുമാണ് നാറ്റോയുടെ കാഴ്ചപ്പാട്.

2020 ൽ രണ്ടാം ഘട്ട ചർച്ചകൾക്കും ഇരു വിഭാഗങ്ങളും തയ്യാറെടുത്തിരുന്നുവെങ്കിലും കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടി വെയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ

2020 ൽ രണ്ടാം ഘട്ട ചർച്ചകൾക്കും ഇരു വിഭാഗങ്ങളും തയ്യാറെടുത്തിരുന്നുവെങ്കിലും കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടി വെയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നാറ്റോയുമായുള്ള ആദ്യ ചർച്ചയിൽ നാറ്റോയുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ടായിരുന്ന പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ് ഇന്ത്യ ചർച്ച ചെയ്തത്. ഒന്നാമതായി നാറ്റോയുടെ കാഴ്ചപ്പാടിൽ ചൈനയുടെയല്ല ,മറിച്ച് റഷ്യയുടെ അക്രമാസക്തമായ പ്രവർത്തികളാണ് യൂറോ അറ്റ്ലാന്റിക് സുരക്ഷയ്ക്ക് ഭീഷണിയായി നിലനിൽക്കുന്നത്. ഉക്രൈൻ, ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സ് ഉടമ്പടി, എന്നിവ അജണ്ടയിൽ ഉൾപ്പെടുത്താൻ റഷ്യ വിസമ്മതിച്ചതിനെത്തുടർന്ന് നാറ്റോ - റഷ്യ കൗൺസിൽ യോഗങ്ങൾ വിളിക്കാൻ നാറ്റോയ്ക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു.

രണ്ടാമതായി ചൈനയുടെ കാര്യത്തിൽ വിവിധ നാറ്റോ രാജ്യങ്ങൾ തമ്മിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. ചൈന ഒരേ സമയം വെല്ലു വിളിയും അതേ സമയം അവസരമാണെന്നുമുള്ള നിഗമനത്തിലാണ് നാറ്റോ രാജ്യങ്ങളുള്ളത്. മൂന്നാമതായി അഫ്ഗാനിൽ താലിബാനെ വിലയിരുത്തുന്നതിലും വ്യത്യസ്ത സമീപനമാണ് ഇന്ത്യയ്ക്കും നാറ്റോയ്ക്കുമുള്ളത്. .

logo
The Fourth
www.thefourthnews.in