രാഹുല്‍ നര്‍വേക്കര്‍
രാഹുല്‍ നര്‍വേക്കര്‍

ശിവസേനയില്‍ നിന്ന് ബിജെപിയിലേക്ക്; കന്നി അങ്കത്തില്‍ സ്പീക്കറായി രാഹുല്‍ നര്‍വേക്കര്‍

164 വോട്ടുകളാണ് രാഹുല്‍ നര്‍വേക്കര്‍ നേടിയത്‌
Updated on
1 min read

ആരാണ് രാഹുല്‍ നര്‍വേക്കര്‍?

കൊളാബയില്‍ നിന്നുള്ള എംഎല്‍എയാണ് നര്‍വേക്കര്‍. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് ജഗ്താപിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അദ്ദേഹം എന്‍സിപി വിട്ട് ബിജെപിയില്‍ ചേരുന്നത്.മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ ചെയര്‍പേഴ്‌സണും സ്പീക്കറുമായിരുന്ന മുതിര്‍ന്ന എന്‍സിപി നേതാവ് രാംരാജെ നായിക് നിംബാല്‍ക്കറെയുടെ മരുമകനുമാണ് രാഹുല്‍.

തുടക്കം ശിവസേനയില്‍

ശിവസേന പാര്‍ട്ടിയില്‍ അംഗമായിരുന്ന രാഹുല്‍ നര്‍വേക്കര്‍ 2014 ല്‍ ആണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നത്. 2014 ല്‍ എന്‍സിപിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ശിവസേനയുടെ ശ്രീരംഗ് അപ്പ ബാര്‍ണിനോട് പരാജയപ്പെട്ടു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ നേത്യത്വം ഏറ്റെടുക്കാനായി നാനാ പട്ടോല എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി സ്പീക്കര്‍ ഉണ്ടായിരുന്നില്ല. ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാളായിരുന്നു ആക്റ്റിംഗ് സ്പീക്കറായി പ്രവര്‍ത്തിച്ചിരുന്നത്.

രാഹുല്‍ നര്‍വേക്കര്‍
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി - ഷിന്‍ഡെ, വിശ്വാസവോട്ടില്‍ വിജയം ഉറപ്പാക്കി

നാനോ പടോല
നാനോ പടോല

നിയമസഭയില്‍ 164 വോട്ടുകള്‍ നേടിയാണ് മഹാവികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി രഞ്ജന്‍ സാല്‍വിയെ രാഹുല്‍ നര്‍വേക്കര്‍ തോല്‍പ്പിച്ചത്. 107 വോട്ടുകളാണ് രഞ്ജന്‍ സാല്‍വിക്ക് ലഭിച്ചത്.


രഞ്ജന്‍ സാല്‍വി
രഞ്ജന്‍ സാല്‍വി

എംഎന്‍എസ്, ബഹുജന്‍ വികാസ് അഘാഡി എന്നിവരുടെ വോട്ടും രാഹുല്‍ നര്‍വേക്കര്‍ക്ക് ലഭിച്ചു. ഈ രണ്ട് കക്ഷികളും നിലവില്‍ എന്‍ഡിഎയുടെ ഭാഗമല്ല. ശിവസേനയുടെ 38 വിമത എംഎല്‍എമാരുടെ വോട്ടും ബിജെപിക്ക് ലഭിച്ചു. സിപിഎം എംഎല്‍എ വിനോദ് നിക്കോളെ ശിവസേനാ സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു രേഖപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in