ഏറ്റുമുട്ടൽ കൊലനടക്കുമ്പോൾ പോലീസുകാർക്ക് മാത്രം ഒന്നും പറ്റാത്തത് എന്തുകൊണ്ട്? കോടതിയിൽ ചോദ്യങ്ങളുമായി ഗ്രോ വാസു

ഏറ്റുമുട്ടൽ കൊലനടക്കുമ്പോൾ പോലീസുകാർക്ക് മാത്രം ഒന്നും പറ്റാത്തത് എന്തുകൊണ്ട്? കോടതിയിൽ ചോദ്യങ്ങളുമായി ഗ്രോ വാസു

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജിനും അജിതയ്ക്കും അഭിവാദ്യം അർപ്പിച്ചുകൊണ്ടാണ് ഗ്രോ വാസു കോടതിയിൽ സംസാരിച്ചത്.
Updated on
2 min read

മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചതിന് കേസെടുത്ത് തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഒരു മാസത്തിലേറെയായി ജാമ്യം എടുക്കാൻ വിസമ്മതിച്ച് ജയിലിലാണ് ഗ്രോ വാസു. കുന്നമംഗലം മജിസ്ട്രേറ്റ് കോടതി കേസ് നാളത്തേക്ക് മാറ്റി. കോടതിയിൽ കനത്ത പൊലീസ് സുരക്ഷയോടെയാണ് ഗ്രോ വാസുവിനെ ഹാജരാക്കിയത്. കോടതിയുടെ അനുമതിയോടെ തൻ്റെ ഭാഗം ഗ്രോ വാസു വിശദീകരിച്ചു.

കോടതിയിൽ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് നാളെ അദ്ദേഹത്തെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കാനാണ് കോടതി നിർദ്ദേശിച്ചത്.

പശ്ചിമഘട്ട രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. എട്ടു പേർ വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ പോലീസിന് മാത്രം ഒന്നും സംഭവിക്കുന്നില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെമ്പാടും നടക്കുന്ന ഏറ്റുമുട്ടൽ കൊലകൾ കേരളത്തിൽ പിണറായിയുടെ ഭരണത്തിലും നടക്കുന്നു. ഇത് ആർക്കും സംശയമുണ്ടാക്കില്ലെ എന്ന് അദ്ദേഹം ചോദിച്ചു. ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ പ്രതിഷേധിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റുമുട്ടൽ കൊലനടക്കുമ്പോൾ പോലീസുകാർക്ക് മാത്രം ഒന്നും പറ്റാത്തത് എന്തുകൊണ്ട്? കോടതിയിൽ ചോദ്യങ്ങളുമായി ഗ്രോ വാസു
ഗ്രോ വാസുവും വിപ്ലവ സ്വപ്നങ്ങൾക്കുമേൽ വിരിഞ്ഞ മാരിവില്ലും
കോടതിയിൽനിന്ന് കൊണ്ടുപോകുമ്പോൾ മുദ്രാവാക്യം വിളിക്കുന്ന ഗ്രോ വാസു
കോടതിയിൽനിന്ന് കൊണ്ടുപോകുമ്പോൾ മുദ്രാവാക്യം വിളിക്കുന്ന ഗ്രോ വാസു

തന്റെ സമരത്തെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും വെടിവെപ്പിലെ സർക്കാർ താല്പര്യങ്ങളെക്കുറിച്ചുമുള്ള തൻ്റെ നിലപാടും ഗ്രോ വാസു കോടതിയിൽ പറഞ്ഞു. 'പോലീസിന്റെ ഒരു രോമത്തിന് പോലും പോറൽ ഏറ്റിട്ടില്ലാത്ത വ്യാജ ഏറ്റുമുട്ടൽ കൊലയിൽ മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലക്ക് എങ്ങനെയാണ് തനിയ്ക്ക് ഇടപെടാതിരിക്കാൻ സാധിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം.

' 'ഞാൻ മുദ്രാവാക്യം വിളിച്ചു. പ്രകടനം നടത്തി. വഴി തടഞ്ഞു എന്ന് പറയുന്നു. സാക്ഷി എവിടെ? പോലീസ് വിചാരിച്ചാൽ ഒരാളെ ഒപ്പിക്കാൻ കഴിയില്ലേ? മെഡിക്കൽ കോളേജിൽ അനുശോചനം നടത്തി. അവിടുത്തെ പ്രിൻസിപ്പൽക്ക് പരാതി ഉണ്ടോ?' ഗ്രോ വാസു ചോദിച്ചു

ഏറ്റുമുട്ടൽ കൊലനടക്കുമ്പോൾ പോലീസുകാർക്ക് മാത്രം ഒന്നും പറ്റാത്തത് എന്തുകൊണ്ട്? കോടതിയിൽ ചോദ്യങ്ങളുമായി ഗ്രോ വാസു
ഗ്രോ വാസു കോടതിയിൽ ഇനിയും മുദ്രാവാക്യം വിളിച്ചാൽ നടപടി; പോലീസിന് ജഡ്ജിയുടെ താക്കീത്

'ദേശ ദേശങ്ങൾ തമ്മിൽ, ജാതികൾ തമ്മിൽ യുദ്ധം നടക്കുന്ന അവസ്ഥയാണ്. ദിവസേന 3000ത്തോളം പട്ടിണി മരണങ്ങൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഇങ്ങനെ ഒരവസ്ഥ ഇല്ലായിരുന്നുവെങ്കിൽ മാവോയിസ്റ്റുകൾ ഉണ്ടാകുമായിരുന്നോ? വാസു ചോദിച്ചു. തമിഴ് നാട്ടിലെ ഒരു വക്കീലായിരുന്നു അജിത. അവർ എന്ത് കൊണ്ട് മാവോയിസ്റ്റായി. നമ്മുടെ നാട്ടിലെ പട്ടിണിയും ജാതിയും ആണ് കാരണം ഗ്രോ വാസു പറഞ്ഞു.

ഏറ്റുമുട്ടൽ കൊലനടക്കുമ്പോൾ പോലീസുകാർക്ക് മാത്രം ഒന്നും പറ്റാത്തത് എന്തുകൊണ്ട്? കോടതിയിൽ ചോദ്യങ്ങളുമായി ഗ്രോ വാസു
ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് സാഹചര്യം ഒരുക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജിനും അജിതയ്ക്കും അഭിവാദ്യം അർപ്പിച്ചുകൊണ്ടാണ് പത്ത് മിനുട്ട് നീണ്ട പ്രസംഗം അവസാനിച്ചത്. മാധ്യമങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അകറ്റി ഇടുങ്ങിയ ഇടവഴിയിലൂടെയാണ് പോലീസ് ഗ്രോ വാസുവിനെ തിരിച്ചുകൊണ്ട്പോയത്.

രണ്ടാഴ്ച മുമ്പ് കോടതിയിൽ കൊണ്ടുപോകുവഴി ഗ്രോ വാസു സംസ്ഥാന സർക്കാറിനെയും പോലീസിനെയും വിമർശിച്ച് മാധ്യമങ്ങളോട് സംസാരിച്ചത് വിവാദമായിരുന്നു. അദ്ദേഹത്തെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിച്ചതിനെതിരെ പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ പിന്നീട് കോടതിയിൽ കൊണ്ടുപോകുന്നതിനുളള സുരക്ഷ ശക്തമാക്കിയിരുന്നു. കോടതിയിൽ വരാന്തയിൽ ഗ്രോ വാസുവിൻ്റെ മുഖം പോലീസ് തൊപ്പി ഉപയോഗിച്ച് മറച്ചതും വിവാദമായിരുന്നു.

logo
The Fourth
www.thefourthnews.in