ബ്രൂവറി അഴിമതി :  നിയമപോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

ബ്രൂവറി അഴിമതി : നിയമപോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

വിധി സര്‍ക്കാരിനേറ്റ തിരിച്ചടി
Updated on
1 min read

ബ്രൂവറി കേസില്‍ സത്യം തെളിയും വരെ നിയമപോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ബ്രൂവറിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായത്. ഊരും പേരും ഇല്ലാത്ത സ്ഥാപനത്തിനാണ് വ്യവസായ വകുപ്പ് അനുമതി നല്‍കിയതെന്നും കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബിയര്‍നിര്‍മ്മാണത്തിന് സ്വകാര്യ ബ്രൂവറികള്‍ക്കും മദ്യനിര്‍മ്മാണത്തിന് ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കും അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന കേസ് നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു .ബ്രൂവറിക്കു അനുമതി നല്‍കിയ സമയത്തെ സര്‍ക്കാര്‍ ഫയലുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കണമെന്ന രമേശ് ചെന്നിത്തലയുടെ അപേക്ഷയും കോടതി അനുവദിച്ചിട്ടുണ്ട്.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരാണ് ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങാന്‍ അനുമതി നല്‍കിയത്. അബ്കാരി നിയമത്തിന് വിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നതോടെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. അതിനാല്‍ തന്നെ അഴിമതി ആരോപണം നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതാണ് കോടതി തള്ളിയത്.

logo
The Fourth
www.thefourthnews.in