Nupur Sharma
Nupur Sharma

നൂപുർ ശർമ്മയ്ക്കും ടൈംസ് നൗവിനും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം: സംഭവിച്ചതിനെല്ലാം ഉത്തരവാദി അവർ

കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ചചെയ്യാന്‍ ചാനലിന് എന്ത് അധികാരം ?
Updated on
1 min read

പ്രവാചകനെ നിന്ദിച്ച ബിജെപി വക്താവായിരുന്ന നുപുർ ശർമ്മയ്ക്കും വിഷയം ചര്‍ച്ചചെയ്തടൈംസ് നൗ ചാനലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ചചെയ്യാന്‍ ചാനലിന് എന്ത് അധികാരമെന്ന് കോടതി ചോദിച്ചു. . ഒരു അജണ്ട പ്രോത്സാഹിപ്പിക്കാന്‍ അല്ലെങ്കില്‍ പിന്നെയെന്തിനാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതെന്ന് കോടതി ചോദിച്ചു. നൂപുർ ശർമ്മയുടെ വാക്കുകൾ രാജ്യത്തെ സ്ഫോടനാത്മകമായ അന്തരീക്ഷത്തിലെത്തിച്ചുവെന്നും സുപ്രീം കോടതി പറഞ്ഞു.

തനിക്കെതിരായ കേസുകളെല്ലാം ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സമര്‍പ്പിച്ച കേസിലാണ് കോടതിയുടെ പരമാര്‍ശങ്ങള്‍. പ്രവാചക വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്തുണ്ടായ ആക്രമണങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപൂര്‍ മാത്രമാണെന്നും ജസ്റ്റീസുമാരായ സൂര്യകാന്തും, ജെ ബി പര്‍ദിവാലയും ഉള്‍പ്പെട്ട അവധിക്കാല ബഞ്ച് ഉത്തരവായി.

ടെലിവിഷനില്‍ നടന്ന ചര്‍ച്ച ഞങ്ങള്‍ കണ്ടതാണ്. ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അവര്‍ മാപ്പ് പറയണം. ഡല്‍ഹി പൊലീസിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. മറ്റുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ടാല്‍ പെട്ടെന്ന്്് അറസ്റ്റ് ചെയ്യും.

എന്നാല്‍ ഇക്കാര്യത്തില്‍ എന്താണ് പോലീസ് ചെയ്തതെന്നും കോടതി ചോദിച്ചു. ഒരു അജണ്ടയ്ക്ക് വേണ്ടിയായിരുന്നു ചര്‍ച്ച നടത്തിയയത്. നൂപുറിന്റെ പരമാര്‍ശങ്ങള്‍ നിര്‍ബന്ധബുദ്ധിയും ധാര്‍ഷ്ട്യവും നിറഞ്ഞതാണ്. അധികാരത്തിന്റെ പിന്തുണയുള്ളതുകൊണ്ട് നിയമം ബഹുമാനിക്കേണ്ടെന്നാണ് അവര്‍ കരുതുന്നത്. കോടതിക്കുമുന്നിലുള്ള വിഷയം എന്തിനാണ് ചര്‍ച്ച ചെയ്തതെന്നും പരമോന്നത കോടതി ചോദിച്ചു. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ചര്‍ച്ച. മെയ് 27ന് അവതാരക നവിക കുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ബിജെപി നേതാവ് നുപുര്‍ ശര്‍മ്മ പ്രവാചകനെതിരെ വിവാദ പരാമര്‍ശം ഉന്നയിച്ചത്. ഇത് ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളിലും വൻ വന്‍ രോഷത്തിനും രാജ്യവ്യാപക പ്രതിഷേധത്തിനും വഴിയൊരുക്കി. തുടര്‍ന്ന് നുപുര്‍ ശര്‍മ്മയെ സസ്‌പെന്റ് ചെയ്യുകയും ബിജെപി വിഷയത്തില്‍ അപലപിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in