മാധ്യമ വാർത്തകർ ജഡ്ജിമാരെ സ്വാധീനിക്കുന്നുണ്ട്: അഡ്വ. ബി രാമൻ പിള്ള
തന്റെ അഭിഭാഷക ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് അഡ്വ. ബി രാമൻ പിള്ള. സെലക്ടീവായാണ് താൻ കേസ് ഏറ്റെടുക്കുന്നതെന്ന് അഡ്വ. ബി രാമൻ പിള്ള പറയുന്നു. കേസേറ്റെടുത്താൽ ജയിക്കാവുന്നതാണെങ്കിൽ ജയിച്ചിരിക്കും. ജഡ്ജിയാവാൻ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ലെന്നും ജഡ്ജിയായാൽ സ്വാതന്ത്ര്യവും പണവും നഷ്ടമാകുമെന്നും ദ ഫോർത്തിന്റെ അഭിഭാഷകരുടെ കേസ് ഡയറി എന്ന പംക്തിയിൽ അദ്ദേഹം പറഞ്ഞു.
ഇക്കാലയളവിൽ കടന്നുപോയ ഓരോ കേസുകളുടെ ഓർമകളും അദ്ദേഹം പങ്കുവയ്ക്കുന്നു. ''ഫ്രാങ്കോ കേസിൽ ജയിക്കുമെന്ന് വാദത്തിനിടെ തന്നെ മനസിലായിരുന്നു. അഭയ കേസിൽ തോറ്റതിൽ വിഷമം തോന്നി. ടി പി കേസിൽ മൊബൈൽ ടവർ ലൊക്കേഷനായിരുന്നു പ്രധാന തെളിവ്. ദിലീപ് കേസിൽ ജഡ്ജിയെയും വക്കീലിനേയും ഉൾപ്പെടുത്താൻ പോലീസ് ശ്രമം നടത്തിയതായും അദ്ദേഹം പറയുന്നു. മാധ്യമവാർത്തകർ ജഡ്ജിമാരെ സ്വാധീനിക്കുന്നുണ്ടെന്നും അഡ്വ. ബി രാമൻ പിള്ള പറഞ്ഞു.