ആദ്യ കേസിലെ എതിർകക്ഷി ആത്മഹത്യ ചെയ്തു: അഡ്വ. എൻ കെ സജീന്ദ്രനാഥ്

മാഹിക്കാർക്ക് കേരളത്തോട് കൂറില്ല. അവിടെ കൊള്ളയടിയാണ്

ആദ്യമായി നടത്തിയ കേസിലെ എതിർകക്ഷി ആത്മഹത്യ ചെയ്ത സംഭവം ജീവിതത്തിൽ മറക്കാനാവാത്തതെന്ന് മാഹിയിലെ പ്രശസ്തനായ അഭിഭാഷകനും മുൻ എം എൽ എയുമായ അഡ്വ. എൻ കെ സജീന്ദ്രനാഥ്. അഡ്വ. എം കെ ദാമോദരനാണ് അന്ന് എതിർകക്ഷിക്ക് വേണ്ടി ഹാജരായത്. കേസ് തോറ്റതിന് പിന്നാലെ എതിർകക്ഷി ആത്മഹത്യ ചെയ്യുകയായിരുന്നു. മാഹിയിലെ ജനപ്രതിനിധിയായും പൊതുപ്രവർത്തകനായും പ്രവർത്തിച്ചെങ്കിലും പൊതുപ്രവർത്തനം ഒരു താങ്ക്ലസ് ജോലിയാണ്. അഭിഭാഷക ജോലി തന്നെയാണ് സംത്യപ്തിയുള്ളത്. അഭിഭാഷകർ സത്യം വിട്ട് കളിച്ചാൽ കുടുംബം മുടിയുമെന്നതിൽ തർക്കമില്ലെന്നും അദ്ദേഹം പറയുന്നു. മാഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്പോൾ എം ജി ആർ തനിക്ക് വേണ്ടി പ്രചരണത്തിനെത്തിയിരുന്നു. മാഹിക്കാർക്ക് കേരളത്തോട് കൂറില്ല. അവിടെ കൊള്ളയടിയാണ്. മുദ്രപത്ര വിലയും കോർട്ട് ഫീസുമൊക്കെ താങ്ങാനാവാത്തതാണെന്നുമാണ് അഡ്വ. സജീന്ദ്രനാഥ് പറയുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in