അന്ന് അച്ഛനെ 'അഞ്ഞൂറാനേ' എന്ന് വിളിച്ചത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു: വിജയരാഘവൻ| RIGHT NOW

വിജയരാഘവനുമായുളള അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.

'എൻ എൻ പിള്ള എന്ന നാടകകാരൻ ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെ സിനിമാ ​നടനായപ്പോൾ പ്രേക്ഷകർക്ക് അയാൾ അവരിലൊരാളെന്ന് തോന്നി. ബഹുമാനത്തോടെ എൻ എൻ പിളള അദ്ദേഹം എന്ന് വിളിച്ചിരുന്നവർ അതിനുശേഷം അത് നമ്മുടെ അഞ്ഞൂറാനല്ലേ എന്ന് അടുപ്പത്തോടെ ചോദിക്കാൻ തുടങ്ങി. അതാണ് അഞ്ഞൂറാൻ അച്ഛനിൽ വരുത്തിയ മാറ്റം.'

'അച്ഛനാണ് എല്ലാമെല്ലാം. ഞാൻ നടനായതിന്റെ കാരണക്കാരനും അച്ഛൻ തന്നെ. 2 ആഴ്ച ഷൂട്ടിങ് ഇല്ലാതെ വന്നാൽ ഞാൻ ഇല്ലാതായിപ്പോകുന്ന തോന്നലാണ്. കാരണം അഭിനയമാണെനിക്ക് എല്ലാം. അഭിനയിക്കാൻ വേണ്ടിയാണ് എന്റെ ജനനം പോലും. അല്ലെങ്കിൽ എൻ എൻ പിള്ളയെ പോലൊരു മനുഷ്യന്റെ മകനായി പിറക്കേണ്ടതില്ലല്ലോ.'

'ഇപ്പോ ഉള്ള പല നാടകങ്ങളും വിളിച്ച് പറച്ചിലുകളാണ്. ശബ്ദനിയന്ത്രണമാണ് നാടകത്തിന്റെ കാതൽ. ഒരു നല്ല നാടക നടനാവാൻ തികച്ച അർപണബോധവും കാലങ്ങളുടെ പരിശീലനവും വേണം. വെറുതെ സഞ്ചിയും തൂക്കി അഭിനയിക്കാൻ നടക്കുന്നവർ പോര. നാടക ദർപണം എന്ന പുസ്തകത്തിൽ തീയേറ്റർ എന്തെന്ന് അച്ഛൻ പറയുന്നുണ്ട്. നിൽക്കാനൊരു തറ, പിന്നിലൊരു മറ, എന്റെ ഉള്ളിലൊരു നാടകം, എന്റെ മുന്നിൽ നിങ്ങളും. പ്രേക്ഷകനില്ലെങ്കിൽ നാടകമില്ല. പ്രേക്ഷകനെന്നാൽ മറ്റ് പല പണിക്കും വന്നവർ ആയിരിക്കരുത്.'

വിജയരാഘവനുമായുളള അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in