എന്നെ ബാഡ് കോപ്പ് ആക്കി, വിജയ് ഗുഡ് കോപ്പുമായി; പ്രശ്നമുണ്ടായപ്പോള്‍ ആരും കൂടെ നിന്നില്ല - സാന്ദ്രാ തോമസ്

സ്ത്രീകള്‍ മാറി നിന്ന് അവകാശങ്ങള്‍ ചോദിക്കുകയല്ല വേണ്ടത്, പുരുഷനൊപ്പം നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുകയാണ്

താരങ്ങളുടെ മൂല്യം അനുസരിച്ചേ വേതനം കൊടുക്കാനാവൂ. നായകനും നായികയ്ക്കും തുല്യവേതനം എന്നത് ഒരു പ്രൊഡ്യൂസർ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. നായകനും നായികയും മാത്രം തുല്യരായാല്‍ പോരല്ലോ. സിനിമയില്‍ എല്ലാവരെയും ഒരു പോലെ ട്രീറ്റ് ചെയ്യണമെന്നാണ് തന്റെ നിലപാട്. WCC മുന്നോട്ട് വച്ച അത്തരം ആശയങ്ങളോട് യോജിക്കാനായില്ല. അതുകൊണ്ടാണ് കൂട്ടായ്മയില്‍ നിന്ന് വിട്ടുനിന്നത്.

WCC വന്നതുകൊണ്ട് സിനിമയില്‍ എന്തെങ്കിലും മാറ്റമുണ്ടായി എന്ന് വിശ്വസിക്കുന്നില്ല, അംഗങ്ങളുടെ കാര്യത്തില്‍ അവർ പ്രതികരിക്കാറുണ്ട്, പക്ഷേ അംഗങ്ങളല്ലാത്തവരുടെ കാര്യത്തില്‍ സെലക്ടീവ് പ്രതികരണമാണ്. സ്ത്രീകള്‍ മാറി നിന്ന് അവകാശങ്ങള്‍ ചോദിക്കുകയല്ല വേണ്ടത്. പുരുഷന്മാർക്കൊപ്പം നിന്ന് കാര്യങ്ങള്‍ നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്.

സിനിമയിലെ ഒരു സംഘടനയില്‍ നിന്നും ഒരു പോയിന്റിലും പിന്തുണ കിട്ടിയിട്ടില്ല. വിജയ് ബാബുവുമായി പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ പലരും കരുതിയത് കള്ളക്കേസ് കൊടുത്തതാണെന്നാണ്. ഫ്രൈഡേ ഫിലിം ഹൌസിലെ ബാഡ് കോപ്പ് ഞാനായിരുന്നു, ഗുഡ് കോപ്പ് ആയിരിക്കാനാണ് വിജയ് ബാബു ശ്രമിച്ചത്. പ്രശ്നങ്ങളുണ്ടായപ്പോള്‍ അതുവരെ കാണാത്ത ഒരു വിജയിനെ ആണ് കണ്ടത്. വിജയിനെക്കുറിച്ച് പബ്ലിക് ആയി നടത്തിയ ആ പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. സാന്ദ്രാ തോമസുമായുള്ള ബാക് സ്റ്റോറിയുടെ രണ്ടാം ഭാഗം കാണാം

Related Stories

No stories found.
logo
The Fourth
www.thefourthnews.in