ഹിന്ദുവാകുന്നത് ബ്രാഹ്മണ്യത്തിന് കീഴടങ്ങുമ്പോൾ: ഡോ. ജി മോഹൻഗോപാൽ

വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യ സംരക്ഷണത്തിനാണ് മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നത്; ഡോ. ജി മോഹൻ ഗോപാൽ അഭിമുഖം

സവര്‍ണ ഒളിഗാര്‍ക്കിയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് ഭരണഘടന വിദഗ്ദനും നാഷണല്‍ ജൂഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറുമായ ഡോ. ജി മോഹന്‍ ഗോപാല്‍. ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ 15-17 ശതമാനമാണ് സവര്‍ണര്‍. ആകെ ജനസംഖ്യയുടെ ഇത്രയും ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യ സംരക്ഷണത്തിനാണ് മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ഈ ദീര്‍ഘമായ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.

"ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയിൽ അവർ വീണ്ടും ഭരണത്തിൽ വരുന്ന സാഹചര്യം ഒഴിവാക്കാൻ മറ്റു കക്ഷികൾ ശ്രമിക്കണമായിരുന്നു. ജനവിധിയെ തള്ളിക്കളയാൻ ബിജെപിക്ക് സാധിച്ചു. ബിജെപി മറ്റുള്ള പാർട്ടികളുമായി സഖ്യമുണ്ടാകുന്നത് തന്നെ സവരണേതര വോട്ടുകൾ ലക്ഷ്യം വച്ചാണ്. ബിജെപിക്ക് ആ പേരിൽ പിന്നോക്ക വിഭാഗത്തിന്റെ വോട്ട് നേടാൻ സാധിക്കില്ല." മോഹൻ ഗോപാൽ പറയുന്നു.

ഹിന്ദുവാകുന്നത് ബ്രാഹ്മണ്യത്തിന് കീഴടങ്ങുമ്പോൾ: ഡോ. ജി മോഹൻഗോപാൽ
വിദ്വേഷം പറയുന്ന നവോത്ഥാന നായകൻ

Related Stories

No stories found.
logo
The Fourth
www.thefourthnews.in