സവർക്കർ 'ഒരു സ്വാതന്ത്ര്യ സമര വർക്കർ!'

സവർക്കർ 'ഒരു സ്വാതന്ത്ര്യ സമര വർക്കർ!'

രാജ്യത്തെ നല്ല മാന്യമായി ഒറ്റുകൊടുത്തൊരു ചരിത്രം കൂടിയുണ്ട് ഹിന്ദുത്വ വാദികൾ ന്യായീകരിക്കുന്ന സവർക്കറിന്. ആ വ്യക്തി എങ്ങനെ വീർ സവർക്കറായി?
Updated on
1 min read

സ്വാതന്ത്ര്യത്തിനായി ഗാ​​​ന്ധി​​​ജിയു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലാകമാനം പ്രക്ഷോഭങ്ങൾ കനക്കുമ്പോഴാണ്, ജി​​​ല്ല വി​​​ട്ട് പു​​​റ​​​ത്ത്‌ പോ​​​കു​​​ക​​​യി​​​ല്ലെ​​​ന്നും പ​​​ര​​സ്യ​​​മാ​​​യോ ര​​​ഹ​​​സ്യ​​​മാ​​​യോ ഇന്ത്യയ്ക്ക് വേണ്ടി ​​​പൊരുതില്ലെന്നും ബ്രിട്ടീഷുകാർക്ക് എഴുതി ഒപ്പിട്ട് നൽകി സവർക്കർ ജയിലിൽ നിന്ന് ഇറങ്ങുന്നത്. ശേഷം രാജ്യത്തെ നല്ല മാന്യമായി ഒറ്റുകൊടുത്തൊരു ചരിത്രം കൂടിയുണ്ട് ഹിന്ദുത്വ വാദികൾ ന്യായീകരിക്കുന്ന സവർക്കറിന്. ആ വ്യക്തി എങ്ങനെ വീർ സവർക്കറായി? ബട്ട് വൈ!

ചരിത്രം കൃത്യമായി പരിശോധിച്ചാൽ പൊളിയുന്ന വാദങ്ങളൊക്കെയേ, കൂണ് പോലെ മുളയ്ക്കുന്ന മതവാദ സിനിമകളിലുള്ളൂ. കോവിൽ നട തുറക്കും പോലൊരു പാർലമെന്റ് ഉദ്ഘാടനത്തിനായി സവർക്കറുടെ ജന്മദിനമായ മെയ് 28തന്നെ തിരഞ്ഞെടുത്തത് കളളവാദങ്ങളൊക്കെ മണ്ണിട്ട് ഉറപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ്.

കുട്ടികളുടെ പാഠ്യപുസ്തകം മുതൽ ഇന്ത്യൻ ഭരണഘടനയടക്കം കാവിവൽക്കിക്കാനുളള കുറച്ചുപേരുടെ ശ്രമങ്ങൾ തിരിച്ചറിയാത്തതല്ല. അധികാരം കൊണ്ടുളള നാണംകെട്ട രാഷ്ട്രീയക്കളിക്ക് എതിരെ നിൽക്കാൻ നിസ്സഹായരായ ജനങ്ങൾക്ക് കഴിയാതെപോയി. ഇന്ത്യയുടെ അഭിമാനമായ ഗുസ്തി താരങ്ങളോട് ചെയ്യുന്നത് ഇങ്ങനെയെങ്കിൽ ദുർബലരായ സാധാരണക്കാർക്ക് ഇതിനോടൊക്കെ എത്രകണ്ട് പ്രതിഷേധിക്കാൻ പറ്റും?

logo
The Fourth
www.thefourthnews.in