Cherinjunottam|ജനറേഷൻ ഗ്യാപ്പെന്ന ചാക്കോ മാഷ് സിൻഡ്രോം
ജനറേഷൻ ഗ്യാപ്പിനെ കുറിച്ചുള്ള ചർച്ചകൾ എല്ലാ കാലത്തും ഉണ്ടാകാറുള്ളതാണ് . എന്നാൽ ജനറേഷൻ ഗ്യാപ് കേവലം തലമുറകൾ തമ്മിലുള്ള അകലം എന്നതിന് ഉപരിയായി ചിന്തകൾ തമ്മിലുള്ള അന്തരമാണെന്ന് വേണം കരുതാൻ. തന്റെ മിഥ്യാബോധങ്ങൾ പുതിയ കാലത്തിന്റെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത വരുമ്പോൾ ഒരു വ്യക്തിയുടെ ഉള്ളിൽ തന്നെയുണ്ടാകുന്ന സംഘര്ഷങ്ങളാണ് ശരിക്കും ജനറേഷൻ ഗ്യാപ്പ്. അതിന്റെ ഒരു ഉദാഹരണമായി സ്ഫടികം സിനിമയിൽ ചാക്കോ മാഷിനെ എടുക്കാവുന്നതാണ്. ആടുതോമയെന്ന മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ സങ്കല്പങ്ങൾക്കുളിലേക്ക് ഒതുങ്ങാൻ തയാറാകാത്തപ്പോൾ അച്ഛനായ ചാക്കോ മാഷിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ആ സിനിമ. അവിടെ ചാക്കോ മാഷിനുണ്ടായ സംഘർഷമാണ് ശരിക്കും ജനറേഷൻ ഗ്യാപ്. അടൂർ ഗോപാലകൃഷ്ണനും സമാനമായ പ്രശ്നമാണ് നേരിടുന്നത്. ഇത്രയും പ്രശസ്തനായ അടൂരിന് പുതിയ കാലത്തെ സമരങ്ങളെ മനസിലാകാതെ പോകുന്നത് അതുകൊണ്ടാണ്. പുതിയ കാലത്തെ മനസ്സിലാക്കണമെങ്കിൽ നമ്മൾ അപ്പ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.