CHERINJUNOTTAM
സ്ത്രീക്ക് പുരുഷന്മാർ സ്വാതന്ത്ര്യം 'അനുവദിക്കുന്ന' നാട്
തന്നെക്കാൾ മനോബലവും സർഗാത്മകതയും നേതൃപാടവുമുള്ള സ്ത്രീകളെ ചവിട്ടി താക്കാനാണ് കേരളത്തിലെ ഭീരുക്കളായ പുരുഷ സമൂഹം ശ്രമിച്ചിട്ടുള്ളത്
കേരളത്തിൽ വ്യവസായ സംരംഭകരായി വളർന്നുവരുന്ന സ്ത്രീകളുടെ ആത്മവിശ്വാസവും ധൈര്യവുമെല്ലാം ചോർത്തിക്കളയുന്ന ഒരു കൂട്ടം സംഭവങ്ങൾ അടുത്തിടെ നടക്കുകയുണ്ടായി. തന്നെക്കാൾ മനോബലവും സർഗാത്മകതയും നേതൃപാടവുമുള്ള സ്ത്രീകളെ ചവിട്ടി താക്കാനാണ് കേരളത്തിലെ ഭീരുക്കളായ പുരുഷ സമൂഹം ശ്രമിച്ചിട്ടുള്ളത്.
അതിന്റെ ഇരകളാണ് തൃശൂരിലെ ഗിരിജ തീയേറ്റർ ഉടമയായ ഗിരിജയും ഏഷ്യാനെറ്റിലെ ബിഗ് ബോസ് മത്സരാർഥി ശോഭ വിശ്വനാഥും മേക്കപ്പ് ആർട്ടിസ്റ്റായ ഷീല സണ്ണിയുമെല്ലാം. ഇവർക്കെല്ലാം സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്നത് സമാന അനുഭവങ്ങളായിരുന്നു. സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കുന്ന പുരുഷന്മാരുള്ള സമൂഹത്തോട് 'ഹാ കഷ്ടമേ' എന്നേ പറയാനുള്ളു.