സ്വപ്‌നവും യാഥാര്‍ഥ്യവും ഏതാണെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ, യാദൃച്ഛികതയെന്ന അത്ഭുതം

ശാസ്ത്രീയമായ വിശകലനശേഷി കുറവുള്ളവര്‍ യാദൃച്ഛികതയെ വിധി എന്ന് വിളിച്ചേക്കാം. ചിലര്‍ തങ്ങളുടെ എന്തോ അത്ഭുതസിദ്ധി എന്ന മട്ടിലും അതിനെ വിലയിരുത്താറുണ്ട്

സ്വപ്‌നവും യാഥാര്‍ഥ്യവും ഏതാണെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. കണ്‍മുന്നില്‍ വന്ന് നില്‍ക്കുന്നയാള്‍ ശരിക്കും ഉള്ളതാണോ എന്നുറപ്പിക്കാന്‍ സാധിക്കാത്ത നില. ദേജാവു എന്ന അനുഭവം എല്ലാവർക്കും ഉണ്ടായിട്ടുണ്ടാവും. ഇതേ സ്ഥലത്ത്, ഇത് അനുഭവം ഇതിന് മുൻപും ഇതേ പോലെ ഉണ്ടായതുപോലെ... ഇതിന് മുൻപും ഇതേ വാചകം പറഞ്ഞത് പോലെ. ശാസ്ത്രീയമായി വിശദീകരണം ഇതിനൊക്കെ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ആര്‍തര്‍കെസ്ലര്‍ ‘യാദൃച്ഛികതയുടെ വേരുകള്‍’ എന്ന പുസ്തകത്തില്‍ സഹജീവികളുമായി ബന്ധപ്പെട്ടുള്ള വ്യക്തിയുടെ കളക്ടീവ്‌ അബോധം ആണ് യാദൃശ്ചികതകളെന്ന മട്ടില്‍ അനുഭവപ്പെടുന്നതെന്ന് പറയുന്നു.

ശാസ്ത്രീയമായ വിശകലനശേഷി കുറവുള്ളവര്‍ അതിനെ വിധി എന്ന് വിളിച്ചേക്കാം. ചിലര്‍ തങ്ങളുടെ എന്തോ അത്ഭുതസിദ്ധി എന്ന മട്ടിലും യാദൃച്ഛികതയെ വിലയിരുത്താറുണ്ട്. ശാസ്ത്രം എന്ത് പറഞ്ഞാലും ശരി ഇത്തരം ആകസ്മിതകള്‍ക്ക് വിശകലനാതീതമായ സൗന്ദര്യം ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in