CHERINJUNOTTAM
ചെരിഞ്ഞുനോട്ടം| സ്ത്രീകൾക്ക് മാത്രമോ അസമയം
ഒരു വിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി മറ്റൊരു കൂട്ടരുടെ സ്വാതന്ത്ര്യം
ഇല്ലാതാക്കുകയാണോ വേണ്ടത്
അടുത്തിടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ ഹോസ്റ്റൽ പ്രവേശന സമയമവുമായി ബന്ധപ്പെട്ട് നടത്തിയ സമരം നമ്മൾ കണ്ടതാണ്. ചെറിയ പെൺകുട്ടികൾ അവരുടെ അവകാശങ്ങൾക്കായി പോരാടുന്നത് കണ്ടപ്പോൾ അഭിമാനമാണ് തോന്നിയത്. എന്നാൽ ഹൈക്കോടതി ഈ വിഷയത്തിൽ നടത്തിയ വിലയിരുത്തലുകളിൽ പോരായ്മകളുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളും രാത്രി 9.30ഓടെ ഹോസ്റ്റലിൽ കയറട്ടെ എന്നായിരുന്നു കോടതിയുടെ പരാമർശം. എന്നാൽ അതാണോ ഇവിടെ ശരിക്കും പ്രശ്നം? ഒരു വിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി മറ്റൊരു കൂട്ടരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണോ വേണ്ടത്.?