ജോ ബൈഡൻ ഏറ്റുപറഞ്ഞ, 9 /11 ശേഷം പറ്റിപ്പോയ മാപ്പർഹിക്കാത്ത 'അബദ്ധങ്ങൾ'

ഒരു കൂട്ടം അധിനിവേശങ്ങൾക്കായിരുന്നു 'വാർ ഓൺ ടെറർ' എന്ന പേരിൽ അമേരിക്ക തുടക്കം കുറിച്ചത്. ഒസാമ ബിൻ ലാദൻ അഫ്ഗാനിലെ താലിബാൻ ഭരണകൂടം സുരക്ഷിത താവളമൊരുക്കുന്നു എന്ന പേരിലായിരുന്നു ആദ്യ അധിനിവേശം

"ഞങ്ങൾക്ക് വൈകാരികത കൊണ്ട് പറ്റിയ അബദ്ധങ്ങൾ നിങ്ങൾക്ക് സംഭവിക്കരുത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈജഡൻ ഇസ്രയേലിന് നൽകിയ ഉപദേശമാണ്." 9 /11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അമേരിക്ക ചെയ്തുകൂട്ടിയ പല കാര്യങ്ങളിലും തെറ്റുപറ്റിയെന്നാണ് അദ്ദേഹം ഏറ്റുപറഞ്ഞത്‌. ഇസ്രയേലിനുള്ള അമേരിക്കയുടെ അചഞ്ചലമായ ഐക്യദാർഢ്യം അറിയിക്കാൻ ടെൽ അവീവിലെത്തിയപ്പോഴായിരുന്നു ബൈഡന്റെ തുറന്നു പറച്ചിൽ. എന്നാൽ ബൈഡൻ പറഞ്ഞ, അമേരിക്കയ്ക്ക് പറ്റിയ 'തെറ്റുകൾ' ആ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

2013ൽ എഡ്വേര്‍ഡ്‌ സ്നോഡന്‍ എന്ന എൻ എസ് എ ഉദ്യോഗസ്ഥനിലൂടെയാണ് പാട്രിയോട്ട് ആക്ടിന്റെ മറവിൽ അമേരിക്ക ചെയ്തുകൂട്ടിയ ചാരപ്രവർത്തനങ്ങൾ മുഴുവൻ പുറംലോകമറിഞ്ഞത്

വാർ ഓൺ ടെററെന്ന പേരിൽ നടത്തിയ അധിനിവേശങ്ങളും

അഫ്ഗാനിസ്ഥാൻ

ഒരു കൂട്ടം അധിനിവേശങ്ങൾക്കായിരുന്നു 'വാർ ഓൺ ടെറർ' എന്ന പേരിൽ അമേരിക്ക തുടക്കം കുറിച്ചത്. ഒസാമ ബിൻ ലാദൻ അഫ്ഗാനിലെ താലിബാൻ ഭരണകൂടം സുരക്ഷിത താവളമൊരുക്കുന്നു എന്ന പേരിലായിരുന്നു ആദ്യ അധിനിവേശം. താലിബാനെ പുറത്താക്കാനും ബിൻ ലാദനെ പിടികൂടാനുമായി 2001 ഒക്ടോബർ ഏഴിന് ആരംഭിച്ച ആ കടന്നുകയറ്റം അവസാനിക്കാൻ 20 വർഷമെടുത്തു. 2011ൽ പാകിസിതാനിൽ വച്ച് ബിൻ ലാദനെ വധിച്ചുവെങ്കിലും അമേരിക്ക പിൻവാങ്ങിയില്ല. ഒടുവിൽ താലിബാനെ പുറത്താക്കി അഫ്ഗാനിൽ സമാധാനവും പുരോഗതിയും സ്ഥാപിക്കാൻ പോയ അമേരിക്ക അവർക്ക് തന്നെ ഭരണം കൈമാറിയാണ് 2021 ഓഗസ്റ്റിൽ അധിനിവേശം അവസാനിപ്പിച്ചത്.

ഇറാഖ്
ഇറാഖ്

ഇറാഖ്

ഒരു വലിയ നുണബോംബിന്റെ സഹായത്തോടെയായിരുന്നു ബുഷും സൈന്യവും ഇറാഖിലേക്ക് കടന്നുകയറിയത്. സദ്ദാം ഹുസൈൻ ഭരിക്കുന്ന ഇറാഖിൽ 'വിനാശകരമായ ആയുധങ്ങളുടെ വൻ ശേഖരം' weapons of mass destruction ഉണ്ടെന്നായിരുന്നു അമേരിക്കയുടെ വാദം. 2003 മാർച്ച് 19 ന്, ഇറാഖിലേക്ക് കടന്നുകയറി അമേരിക്കയും സഖ്യകക്ഷികളും സദ്ദാം ഹുസൈൻ ഭരണകൂടത്തെ അട്ടിമറിക്കുകയും 1980 കളിലെ കൂട്ടക്കൊലയുടെ പേരിൽ തൂക്കിലേറ്റുകയും ചെയ്തു. തെറ്റായ വാദമുന്നിയിച്ചാണ് ബുഷ് ഭരണകൂടം ഇറാഖിനെ കീഴടക്കിയതെന്ന് പിന്നീട് തെളിഞ്ഞു. അഫ്ഗാനിലെ പോലെ സമാധാനം സ്ഥാപിക്കാനാണ് പോയതെങ്കിലും സാമൂഹിക- സാമ്പത്തിക ദുരിതത്തിലേക്കാണ് അമേരിക്ക ഇറാഖിനെ കൊണ്ടെത്തിച്ചത്... അതിൽനിന്ന് ആ രാജ്യത്തിന് പിന്നീട് കരകയറാൻ കഴിഞ്ഞില്ല. അതിന്റെ ദുരന്തം ആ നാട്ടിലെ ജനങ്ങൾ ഇപ്പോഴും അനുഭവിക്കുന്നു. ആഗോള തലത്തിൽത്തന്നെ ഭീഷണിയായി തുടരുന്ന ഐഎസ്‌ഐഎസിന്റെ ഉദയത്തിനും അമേരിക്കയുടെ അധിനിവേശമാണ് കാരണമായത്.

ജോ ബൈഡൻ ഏറ്റുപറഞ്ഞ, 9 /11 ശേഷം പറ്റിപ്പോയ മാപ്പർഹിക്കാത്ത 'അബദ്ധങ്ങൾ'
അനുകമ്പയുടെ റഫാ അതിര്‍ത്തി ഇനിയെന്നാണ് തുറക്കുക?

ഇസ്ലാമോഫോബിയ എന്ന മഹാവിപത്ത് 9/11ന് ശേഷമാണ് ആഗോളതലത്തിൽ ഇസ്ലാമോഫോബിയ സ്ഥാപനവൽക്കരിക്കപ്പെട്ടത്. ഹോളിവുഡ് സിനിമകൾ മുതൽ അമേരിക്കൻ മാധ്യമങ്ങൾ വരെ അതിന് ചുക്കാൻ പിടിച്ചു. മുസ്ലിം മതവിഭാഗങ്ങളെ ശത്രുപക്ഷത്ത് നിർത്താൻ കാത്തിരുന്ന മറ്റ് പല രാജ്യങ്ങൾക്കും ലഭിച്ച ഉത്തേജനമായിരുന്നു അമേരിക്കയുടെ പ്രചാരണങ്ങൾ... എഫ് ബി ഐയുടെ കണക്ക് പ്രകാരം, 2001-ൽ മുൻവർഷത്തെ അപേക്ഷിച്ച് മുസ്ലിങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യത്തിൽ 1617 ശതമാനത്തിന്റെ വർധനയായിരുന്നു ഉണ്ടായത്

എഡ്വേര്‍ഡ് സ്നോഡന്‍
എഡ്വേര്‍ഡ് സ്നോഡന്‍

നിരീക്ഷണ സംവിധാനങ്ങൾ ഊർജിതമാക്കി

ആക്രമണം കഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷം 'പാട്രിയോട്ട് ആക്ട്‌' എന്ന നിയമനിർമാണം നടത്തുകയും അതിലൂടെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ സർക്കാർ ചോർത്തുകയും ചെയ്തു. സ്വന്തം പൗരന്മാരുടെ മേൽ ചാരപ്പണി നടത്തുന്ന ഭരണ കൂടമായി അങ്ങനെ അമേരിക്കയെന്ന ജനാധിപത്യ സംവിധാനം മാറി. പിന്നീട് 2013ൽ എഡ്വേര്‍ഡ് സ്നോഡന്‍ എന്ന എൻ എസ് എ ഉദ്യോഗസ്ഥനിലൂടെയാണ് പാട്രിയോട്ട് ആക്ടിന്റെ മറവിൽ അമേരിക്ക ചെയ്തുകൂട്ടിയ ചാരപ്രവർത്തനങ്ങൾ മുഴുവൻ പുറംലോകമറിഞ്ഞത്.

ചുരുക്കത്തിൽ അധിനിവേശങ്ങൾ, കൂട്ടക്കുരുതികൾ, വ്യക്തികളുടെ സ്വകാര്യത ഇല്ലാതാക്കിയ സർവൈലൻസുകൾ, ഇസ്ലാമോഫിബിയയെ വ്യവസ്ഥാപിതമാക്കിയ നയ സമീപനങ്ങൾ എന്നിങ്ങനെ നീളുന്നതായിരുന്നു ജോ ബൈഡൻ പറഞ്ഞ പറ്റിപ്പോയ ആ 'അബദ്ധങ്ങൾ'. ഇറാഖ്, അഫ്ഗാനിസ്ഥാൻ, ലിബിയ, യെമൻ എന്നീ രാജ്യങ്ങളെ മഹാദുരന്തങ്ങളിലേക്ക് തള്ളിവിടാനും മുസ്ലിം വിഭാഗങ്ങളെ മുഴുവൻ തീവ്രവാദികളായി ചാപ്പകുത്താനുമുള്ള ഇടപെടലുകളായിരുന്നു അമേരിക്ക നടത്തിക്കൂട്ടിയത്. അതൊന്നും ബൈഡൻ പറഞ്ഞത് പോലെ അബദ്ധങ്ങളായിരുന്നില്ല. മനുഷ്യരുടെ ജീവിതം ദുരിതത്തിലാക്കിയ നയപരിപാടികളായിരുന്നു.

logo
The Fourth
www.thefourthnews.in