ഇടത് പക്ഷത്തെ ചില പലസ്തീൻ 'സന്ദേഹങ്ങൾ'

ഇടത് പക്ഷത്തെ ചില പലസ്തീൻ 'സന്ദേഹങ്ങൾ'

പലസ്തീന്‍ - ഇസ്രയേല്‍ സംഘര്‍ഷം വിഷയത്തില്‍ എവിടെ നില്‍ക്കണം എന്ന ആശയക്കുഴപ്പത്തിലാണ് കേരളത്തിലെ ഇടതുപക്ഷം
Updated on
1 min read

ഒക്ടോബർ ആറിന് ഹമാസ് ഇസ്രയേലിലേക്ക് ആക്രമണം നടത്തിയ ശേഷം ഇസ്രയേൽ - പലസ്തീൻ വിഷയം സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു. ചിലർ പലസ്തീനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മറ്റുചിലർ ഇസ്രയേലിനൊപ്പം നിലകൊണ്ടും നിലപാടുകളെടുത്തു. ഇങ്ങ് കേരളത്തിലും ചര്‍ച്ച സജീവമായി.

പക്ഷെ കേരളത്തിലെ ഇടത് പക്ഷത്ത് ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പം പ്രകടമായിരുന്നു. പലസ്തീനെ അനുകൂലിച്ചെങ്കിലും അതില്‍ ചിലര്‍ക്ക് ഹമാസ് തീവ്രവാദികളും ഭീകരവാദികളുമായി മാറി. ഹമാസ് ആക്രമിച്ചിതാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്ന ലൈനിലായിരുന്നു ഇക്കൂട്ടരുടെ പ്രതികരണങ്ങൾ.

സിപിഎം പോളിറ്ബ്യുറോ അംഗം എംഎ ബേബിയും സിപിഎം പോളിറ്റ്ബ്യുറോ തന്നെയും പാർട്ടി നിലപാട് ആശയക്കുഴപ്പങ്ങളേതുമില്ലാതെ വ്യക്തമാക്കി. പിന്നാലെ മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ ടീച്ചറും ഹമാസിനെ ഭീകരരായി മുദ്രകുത്തി രംഗത്തെത്തി. പലസ്തീൻ അനുകൂല കുപ്പായമിട്ട ഇസ്രയേൽ അനുകൂലികൾ ഇതേറ്റുപിടിക്കുകയും ചെയ്തു.

വിഷയത്തില്‍ സംശയം ഒന്നും പ്രകടിപ്പിക്കാതെ മുൻ എം എൽ എ എം സ്വരാജ് ഒടുല്‍ രംഗത്തെത്തി. അർദ്ധ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം എന്താണ് ഇസ്രായേൽ പലസ്തീൻ വിഷയമെന്നും അതിലെ നീതിയും ധർമവും എന്താണെന്നും സ്വരാജ് വിശദീകരിക്കുകയും ചെയ്തു. ഇടതുപക്ഷ രാഷ്ട്രീയം പേറുന്നവർക്ക് എന്താണിത്ര കൺഫ്യൂഷൻ എന്ന ചോദ്യം ബാക്കിയാകുന്നു.

logo
The Fourth
www.thefourthnews.in