നീതിയുടെ പോരാളിക്ക് നീതി നിഷേധിക്കുന്ന സര്‍ക്കാര്‍

നീതി ചോദിച്ചെത്തിയ അതിജീവിതയ്ക്ക് താങ്ങായി നിന്ന ഒരു സ്ത്രീയെ ഉപദ്രവിച്ച്, അവരെ പരമാവധി അപമാനിച്ച ശേഷവും ഇത്രയും നിന്ദ്യമായ് എങ്ങനെയാകും ഒരു മന്ത്രിക്ക് സംസാരിക്കാൻ കഴിയുക

നീതി ചോദിച്ചെത്തിയ അതിജീവിതയ്ക്ക് താങ്ങായി നിന്ന ഒരു സ്ത്രീയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുക. സമീപകാലത്ത് കേരളം കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വ വിരുദ്ധമായതും നാണംകെട്ടതുമായ നടപടികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ പി ബി അനിത സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരില്‍ നിന്ന് നേരിട്ടത്. നിരവധി മുട്ടാപ്പോക്ക് ന്യായങ്ങള്‍ക്കൊടുവില്‍ നിയമനത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കുമ്പോഴും നേരത്തെ തങ്ങള്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും എന്ന് പഴുതുകൂടി ഒളിപ്പിച്ച് വച്ചിട്ടുണ്ട് സര്‍ക്കാര്‍.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ സി യുവിൽ ശസ്ത്രക്രിയ കഴിഞ്ഞ് അർദ്ധ അബോധവസ്ഥയിലായിരുന്ന യുവതിയെ ഒരു ജീവനക്കാരൻ പീഡിപ്പിച്ചതായിരുന്നു സംഭവങ്ങളുട തുടക്കം. 2023 മാർച്ച് 18 നായിരുന്നു സംഭവം...

അതിജീവിതയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാൻ ശ്രമം നടന്നതായി അനിത അധികൃതരെ അറിയിച്ചു. തുടർന്ന് അഞ്ച് വനിതാ ജീവനക്കാർക്ക് സസ്പെൻഷനും ഒരാളെ പിരിച്ചുവിടുകയും ചെയ്തു. മാനുഷിക നീതിക്കൊപ്പം നിന്ന അനിത അങ്ങനെയാണ് ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലെ കരടായി മാറുന്നത്.

നീതിയുടെ പോരാളിക്ക് നീതി നിഷേധിക്കുന്ന സര്‍ക്കാര്‍
പലതവണ പൊളിഞ്ഞ ലവ്ജിഹാദ് എന്ന കള്ളകഥ; എന്തായിരുന്നു ഷഹൻ ഷാ v/s സ്റ്റേറ്റ് ഓഫ് കേരള കേസ്?

അതുമാത്രമല്ല, ഒടുവിൽ ശനിയാഴ്ച വനിതയ്ക്ക് നിയമനം നൽകാമെന്ന് പറഞ്ഞ് തങ്ങൾ അതിജീവിതയ്‌ക്കൊപ്പമെന്ന് വരുത്തി തീർത്ത ശേഷവും കലിയടങ്ങാതെ വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. പണ്ട് ഇതേ മെഡിക്കൽ കോളേജിൽ വച്ച് പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന ചോദിച്ച നീതി നൽകാതെ ഇതേ സർക്കാർ നെട്ടോട്ടമോടിച്ചതും കേരള മനസ്സാക്ഷിയുടെ മുന്നിലുണ്ട്.

നീതിയുടെ പോരാളിക്ക് നീതി നിഷേധിക്കുന്ന സര്‍ക്കാര്‍
കേന്ദ്രത്തിനെതിരായ കേരള സർക്കാരിന്റെ സമരം നീതിയുക്തമാകുന്നത് എന്തുകൊണ്ട്?

മൊഴികൊടുത്തുവെന്ന പേരിൽ ആദ്യം അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. ഇതിനെതിരെ കോടതിയിലെത്തി അനുകൂല വിധി സമ്പാദിച്ചെങ്കിലും അതൊന്നും പരിഗണിക്കാൻ ആരോഗ്യവകുപ്പ് തയാറായില്ല. ഏറ്റവുമൊടുവിൽ ഏപ്രിൽ ഒന്നിന് ഒഴിവ് വരുമ്പോൾ നിയമനം നൽകാമെന്ന മുട്ടാപ്പോക്ക് ന്യായം സർക്കാർ കോടതിയിൽ പറഞ്ഞു. പക്ഷെ ഏപ്രിൽ ഒന്ന് കഴിഞ്ഞിട്ടും നിയമനം നൽകിയില്ല എന്നുമാത്രമല്ല, ഇതുവരെ പറയാതിരുന്ന ഒരു വിചിത്ര ന്യായവുമായി മന്ത്രി വീണ ജോർജ് രംഗത്തെത്തുകയും ചെയ്തു. അനിത മേല്നോട്ടച്ചുമതലയിൽ വീഴ്ച വരുത്തിയത്രേ.

നീതി ചോദിച്ചെത്തിയ അതിജീവിതയ്ക്ക് താങ്ങായി നിന്ന ഒരു സ്ത്രീയെ വീണ്ടും വീണ്ടും ഉപദ്രവിച്ച് അവരെ അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ച ശേഷവും ഇത്രയും നിന്ദ്യമായ് എങ്ങനെയാകും ഒരു മന്ത്രിക്ക് സംസാരിക്കാൻ കഴിയുക.

നീതിയുടെ പോരാളിക്ക് നീതി നിഷേധിക്കുന്ന സര്‍ക്കാര്‍
കേന്ദ്ര ഏജന്‍സികളുടെ റഡാറും, ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളും

കേവല നീതിക്ക് വേണ്ടി വരുന്നവരോട് പിണറായി വിജയൻ സർക്കാർ സ്വീകരിക്കുന്ന സമീപനം, തീർത്തും ജനദ്രോഹപരവും മനുഷ്യത്വ വിരുദ്ധവുമാണെന്നത്തിൽ തർക്കമില്ല. ജനപക്ഷ സർക്കാരെന്നൊക്കെ വീമ്പിളക്കുന്ന, നീതിക്കായി പോരാടുന്നുവരെന്ന് മേനി നടിക്കുന്ന പിണറായി സർക്കാർ എന്നാണ് യഥാർത്ഥ മനുഷ്യരുടെ വേദന തിരിച്ചറിയുക..?

Related Stories

No stories found.
logo
The Fourth
www.thefourthnews.in