വിദ്യാർഥികളെ ഒറ്റിയ മോദിസർക്കാർ

വിദ്യാർഥികളെ ഒറ്റിയ മോദിസർക്കാർ

രാജ്യത്ത് തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന സമയത്താണ് ഈ അഴിമതി നടക്കുന്നത്
Updated on
1 min read

നീറ്റ് പരീക്ഷ എഴുതിയവർ ജീവിതമെന്താകുമെന്നറിയാതെ ഇരിക്കുന്ന സാഹചര്യമാണിത്. പരീക്ഷ തന്നെ റദ്ദാക്കിയ, നെറ്റ് എഴുതിയിരിക്കുന്നവരും ഒരു ഭാഗത്തുണ്ട്. ഇത്രയും വിവരങ്ങൾ പുറത്ത് വന്നിട്ടും, ഇത്രയും വിദ്യാർഥികൾ എൻടിഎക്കെതിരെ സമരവുമായി തെരുവിലിറങ്ങിയിട്ടും തട്ടിപ്പു നടന്നു എന്നംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. അക്കാദമിക്സിനെ അട്ടിമറിച്ച്, മികച്ച വിദ്യാർത്ഥികളുടെ ജീവിതം കളഞ്ഞ് നമ്മൾ എങ്ങനെയാണ് മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ പോകുന്നത്?

നെറ്റിന്റെ 2024 ജൂൺ സൈക്കിൾ ആണ് ഇപ്പോൾ നടന്നത്. ഇത്തവണ നേരത്തേതിൽ നിന്ന് വ്യത്യസ്തമായി പേപ്പറും പേനയുമുപയോഗിച്ചുള്ള പരീക്ഷയായിരുന്നു. ഓഎംആർ ഷീറ്റുകളിലേക്ക് തിരിച്ചുപോകാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചതിനു ശേഷം നടക്കുന്ന ആദ്യത്തെ പരീക്ഷയായിരുന്നു ഇത്തവണത്തേത്. എന്നാൽ പരീക്ഷ കഴിഞ്ഞതിന്റെ അടുത്ത ദിവസം തന്നെ അത് റദ്ദാക്കേണ്ടി വന്നു. വീണ്ടും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കി മാറ്റി.

വിദ്യാർഥികളെ ഒറ്റിയ മോദിസർക്കാർ
വിമതർക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി മോദി 3.0; തുടക്കം അരുന്ധതി റോയിയിൽ നിന്നോ?

നീറ്റിലേക്ക് വരാം അതാണ് കൂടുതൽ തീവ്രമായ പ്രശ്നം. നീറ്റിൽ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്തുകൊണ്ട് ഈ അഴിമതി ഏറെ പ്രധാനപ്പെട്ടതാകുന്നു. രാജ്യത്ത് തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന സമയത്താണ് ഈ അഴിമതി നടക്കുന്നത്. വിദ്യാർത്ഥികളെ സംബന്ധിച്ച് എങ്ങനെയാണ് ഈ അഴിമതി വലിയ ആശങ്കയായി മാറുന്നത്? രാജ്യത്ത് മെഡിക്കൽ ഡിഗ്രി നേടിയാൽ മെച്ചപ്പെട്ട ജീവിതം സാധ്യമാണ് എന്ന് വിദ്യാർത്ഥികളിൽ ഏറിയ പങ്കും കരുതുന്നതുകൊണ്ടാണ് അവർ ഈ പരീക്ഷ എഴുതുന്നത്. എന്നാൽ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ഇവിടെ മെഡിക്കൽ സീറ്റുകളുണ്ടോ എന്നതാണ് ചോദ്യം.

logo
The Fourth
www.thefourthnews.in