സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അടിതെറ്റിയ ബെഞ്ചമിന്‍ നെതന്യാഹു; സ്‌കോട്‍ലൻഡ് ഭരിക്കാന്‍ പാക് വംശജന്‍

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇസ്രയേലില്‍ എല്ലാ വാരാന്ത്യങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവുമായി ജനങ്ങള്‍ തെരുവിലായിരുന്നു

വ്യാപക പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ജുഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്താനുള്ള നിയമം ഇസ്രയേല്‍  പ്രധാനമന്ത്രി മാറ്റിവച്ചിരിക്കുകയാണ്. തീവ്ര വലതുപക്ഷ സഖ്യങ്ങളുടെ പിന്തുണയുള്ള സര്‍ക്കാരിന്റെ ഏറ്റവും വിവാദമായ നിയമം നടപ്പിലാക്കുമെന്ന ഉറച്ച തീരുമാനത്തില്‍ നിന്നാണ് ബെഞ്ചമിന്‍ നെതന്യാഹു ഇപ്പോള്‍ പിന്നോട്ട് പോയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇസ്രയേലില്‍ എല്ലാ വാരാന്ത്യങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവുമായി ജനങ്ങള്‍ തെരുവിലായിരുന്നു.

അഞ്ച് ആഴ്ച നീണ്ട തിരഞ്ഞെടുപ്പിനൊടുവിൽ മുപ്പത്തിയേഴുകാരനായ ഹംസ യൂസഫ് സ്‌കോട്‍ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ പദവിയിലേയ്ക്ക് എത്തിയിരിക്കുകയാണ്. സ്‌കോട്ടിഷ് നേതാക്കളെ പിന്‍തള്ളി ആദ്യഘട്ടത്തില്‍ 48.2 ശതമാനത്തിന്റെയും രണ്ടാംഘട്ടത്തില്‍ 52 ശതമാനത്തിന്റെയും ഭൂരിപക്ഷം നേടിയാണ് ഇദ്ദേഹം ഫസ്റ്റ് മിനിസ്റ്ററായത്.
സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ അധികാരത്തിലെത്തുന്ന ആദ്യ മുസ്ലീം നേതാവ് കൂടിയാണ് ഹംസ യൂസഫ്.  മന്ത്രിസഭയിലെ ആരോഗ്യ സെക്രട്ടറിയായിരുന്നു.
സ്‌കോട്ടിഷ് പാര്‍ലമെന്റിലെ 129 സീറ്റുകളിലെ 64 ശതമാനവും കൈയാളുന്നത് ഹംസ യൂസഫും തൊട്ടുമുന്‍പത്തെ ഫസ്റ്റ് മിനിസ്റ്ററായ നിക്കോള സ്റ്റര്‍ജനും ഉള്‍പ്പെടുന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയാണ്.

ആഫ്രിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ക്ക് 31 വര്‍ഷം തികഞ്ഞിരിക്കുകയാണ്

നാസി ജര്‍മനിയിലെ ആര്യന്മാരും ജൂതന്മാരും തമ്മിലുള്ള സംഘര്‍ഷം, ഇന്ത്യയിലെ സവര്‍ണനും അവര്‍ണനും തമ്മിലുളള വേര്‍തിരിവ് ഇങ്ങനെ വംശമഹിമയുടെയും വര്‍ണവിവേചനത്തിന്റെയും പേരില്‍ നടന്ന പോരാട്ടങ്ങള്‍ ലോകത്ത് ഒട്ടേറെയുണ്ട്. അത്തരത്തില്‍ ആഫ്രിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ക്ക് 31 വര്‍ഷം തികഞ്ഞിരിക്കുകയാണ്. പോരാട്ടത്തിന് മൂന്ന് ദശാബ്ദം പിന്നിടുമ്പോഴും ലോകത്ത് ഇന്നും നിറത്തിന്റെയും വംശത്തിന്റെയും മതത്തിന്റെയും പേരില്‍ ആളുകള്‍ വേട്ടയാടപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in