ഗാസയില്‍ പൊലിയുന്ന കുരുന്ന് ജീവനുകള്‍

പലസ്തീന്‍ വിമോചന പോരാളി കേന്ദ്രത്തിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് 16 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടത്

ഇസ്രയേല്‍ പലസ്തീനികളെ ആക്രമിക്കുന്നതും നിരവധി പലസ്തീനികള്‍ കൊല്ലപ്പെടുന്നതും തുടര്‍ക്കഥകളായിരിക്കുന്നു. ഓരോ വര്‍ഷവും വര്‍ധിച്ച് വരുന്ന അക്രമങ്ങളില്‍ ആരും ആശങ്ക പ്രകടിപ്പിക്കാനോ അപലപിക്കാനോ മുതിരാറില്ല. എന്നാല്‍ എല്ലാവരുടെയും മനസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് ഈ അടുത്ത് നടന്ന ഗാസയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിലധികവും കുട്ടികളായിരുന്നു.

പലസ്തീന്‍ വിമോചന പോരാളി കേന്ദ്രത്തിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് 16 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടത്. ഏറ്റവും അക്രമാസക്തമായ ദിനങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗാസ കടന്നു പോയത്. ഉറ്റ സുഹൃത്തുകളുടെ മരണം മുന്നില്‍ കണ്ട് മരവിച്ചിരിക്കുകയാണ് മറ്റ് കുട്ടികള്‍. ഇത്തവണത്തെ പ്രതികാര നടപടിയിൽ പൊലിഞ്ഞത് 4 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ജീവനാണ്

ഇത്തവണത്തെ പ്രതികാര നടപടിയിൽ പൊലിഞ്ഞത് 4 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ജീവനാണ്

സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വിവാദ നായകനാണ് ഇമ്രാൻ ഖാൻ. കഴിഞ്ഞ ഒരു കൊല്ലത്തിനിടയിലുണ്ടായിട്ടുള്ള ചര്‍ച്ചകളില്‍ അധികവും ഇമ്രാനും പാകിസ്താനുമായിരുന്നു. അഴിമതി ആരോപിച്ച് മെയ് 9 ന് ഇമ്രാനെ അറസ്റ്റ് ചെയ്തതാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. ഇത് രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. ഇത് തെരുവുകളില്‍ സൈന്യത്തെ വിന്യസിക്കാനും നടപടിയെടുക്കാനും കാരണമായി. ആ അക്രമത്തിലാകട്ടെ ആയിരക്കണക്കിന് ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്. ഒരാള്‍ മരിക്കുകയും ചെയ്തു.

ജനാധിപത്യപരമായി നടത്തിയ തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുക. പിന്നീട് സൈന്യത്തിന്റെ പിന്തുണയോടെ അധികാരത്തിലേറുക. അത്തരത്തില്‍ അധികാരത്തിലേറിയ ഒരു സര്‍ക്കാരിനാണ് തായ്‌ലന്‍ഡില്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഒരു ദശാബ്ദത്തോളമായി അധികാരം കയ്യാളിയിരുന്ന ഈ നേതൃത്വത്തിന് തിരിച്ചടിയായത് പിറ്റാ ലിംജാരോന്റാത്ത് നേതൃത്വം നല്‍കിയ മൂവ് ഫോര്‍വേഡ് പാര്‍ട്ടിയാണ്. തായ്‌ലന്റില്‍ 97 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ സൈനിക ഭരണത്തെ എതിര്‍ക്കുന്ന മൂവ് ഫോര്‍വേഡ് പാര്‍ട്ടിക്കായിരുന്നു മുന്‍തൂക്കം. യുണൈറ്റഡ് തായ് നാഷണ്‍ പാര്‍ട്ടിയുടെ തലവനായ പ്രയുത് ചാന്‍ ഓ ചായുടെ നേതൃത്വത്തിലാണ് തായലന്റിലെ ഭരണം അട്ടിമറിയിലൂടെ കൈക്കലാക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in