'സമാധാന രാജ്യം, പാസിഫിസ്റ്റ് സ്റ്റേറ്റ് ' നിലപാടില്‍ ജപ്പാന്‍ മാറ്റം വരുത്തുകയാണോ?

മാറിയ കാലത്ത് സമീപനം മാറ്റണമെന്നും ജപ്പാന്‍ വലിയ തോതിലുള്ള സുരക്ഷാ ഭീഷണികള്‍ നേരിടുന്നുണ്ടെന്നുമാണ് പ്രബലമായി കൊണ്ടിരിക്കുന്ന ഒരു വാദം

ജപ്പാന്‍ മാറുകയാണോ? ഈ ചോദ്യം ഉന്നയിക്കപ്പെടുന്നത് ആ രാജ്യം യുദ്ധാനന്തരം സ്വീകരിച്ച സുരക്ഷാ സമീപനം പൂര്‍ണമായും മാറ്റുകയാണോ എന്ന സംശയം ബലപ്പെട്ടതു കൊണ്ടാണ്. രണ്ടാം ലോകയുദ്ധത്തിന് ശേഷം യുദ്ധവിരുദ്ധവും, സമാധാനപരവുമായ പ്രതിരോധ സമീപനമാണ് ജപ്പാന്‍ സ്വീകരിച്ചത്. എന്നാല്‍ മാറിയ കാലത്ത് ആ സമീപനം മാറ്റണമെന്നും ജപ്പാന്‍ വലിയ തോതിലുള്ള സുരക്ഷാ ഭീഷണികള്‍ നേരിടുന്നുണ്ടെന്നുമാണ് പ്രബലമായി കൊണ്ടിരിക്കുന്ന ഒരു വാദം. എന്നാല്‍ ജപ്പാന്‍ സമീപനം മാറ്റിയാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കരുതുന്നവരുമുണ്ട്. സമാധാന രാജ്യം, പാസിഫിസ്റ്റ് സ്റ്റേറ്റ് എന്നീ നിലപാടുകളിൽ ജപ്പാന്‍ മാറ്റം വരുത്തുകയാണോ?

യുദ്ധം പലതരം ഭീകരതകളാണ് സൃഷ്ടിക്കുന്നത്. പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും കഴിഞ്ഞാലും യുദ്ധം സൃഷ്ടിച്ച ഭീകരതകള്‍ മനുഷ്യനെ വേട്ടയാടിക്കൊണ്ടേയിരിക്കും. ജീവന് ഒരു വിലയും കല്‍പ്പിക്കാതെ രണ്ടാംലോക മഹായുദ്ധത്തില്‍ പോരടിച്ച രാജ്യങ്ങള്‍ നടത്തിയ ക്രൂരതകളുടെ മുറിവ് ഇപ്പോഴും ഉണങ്ങാതെ കിടപ്പുണ്ട്. അത്തരത്തിലൊന്നാണ് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ ന്യൂക്ലിയര്‍ ബോംബാക്രമണം. ഏകദേശം 140000 ത്തിലധികം മനുഷ്യരുടെ ജീവനെടുത്ത ആക്രമണത്തില്‍ ഇപ്പോഴെങ്കിലും മാപ്പ് പറയാന്‍ അക്രമം നടത്തിയവര്‍ തയ്യാറാകുന്നില്ല എന്നതാണ് വേറൊരു കൗതുകം

ശ്രീലങ്കയില്‍ രക്തരൂക്ഷിതമായ ആഭ്യന്തര കലാപം അവസാനിച്ചിട്ട് 14 കൊല്ലം തികഞ്ഞിരിക്കുന്നു. രാജ്യത്തെ തമിഴ് ന്യൂനപക്ഷത്തിന് പ്രത്യേക രാജ്യം ആവശ്യപ്പെട്ട് തമിഴ് പുലികള്‍ 1983 ല്‍ ആരംഭിച്ച സായുധ പോരാട്ടത്തെ ശ്രീലങ്കന്‍ ഭരണകൂടം നേരിട്ടത് ആയിരക്കണക്കിന് തമിഴ് വംശജരെ കൂട്ടക്കുരുതി ചെയ്തായിരുന്നു. കലാപം കഴിഞ്ഞ് 14 വര്‍ഷത്തിനപ്പുറം അന്ന് നടന്നത് തമിഴ് വംശഹത്യയായിരുന്നെന്നും അതിനെ അപലപിക്കുന്നുവെന്നും പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in