വൃദ്ധന്മാർ മത്സരിക്കുന്ന അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തിലെ, ഏറ്റവും പ്രായമുള്ളവർ മത്സരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പായിരിക്കുമോ ഇതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജോ ബൈഡന്‍, തന്റെ അജണ്ടകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് പറയുകയും ചെയ്തിരിക്കുന്നു. ട്രംപാണെങ്കില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി പോരാട്ടം തുടങ്ങിയിട്ട് കാലങ്ങളായി. ജോ ബൈഡനും ഡോണള്‍ഡ് ട്രംപും ഏറ്റുമുട്ടിയാലും ഇല്ലെങ്കിലും അമേരിക്കയില്‍ വൃദ്ധന്മാരുടെ മത്സരം ഇതാദ്യമൊന്നുമല്ല. അതിനുമുണ്ട് വലിയ ചരിത്രം.
മനുഷ്യവകാശങ്ങളെല്ലാം ലംഘിക്കപ്പെട്ട് ഭരണകൂട വേട്ടയാടലിന് ഇരയായി ജീവന്‍ നഷ്ടപ്പെടുന്ന ഒരുപാട് മനുഷ്യരുണ്ട്. ജനാധിപത്യ രാജ്യങ്ങളെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളിലും ഇതിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ കാണാം. ഏറ്റവും ഒടുവില്‍ ഇസ്രായേലില്‍ 45 വയസ്സുള്ള ഖാദര്‍ അദ്‌നാനാണ് ഈ ഭരണകൂട വേട്ടയ്ക്ക് ഇരയായത്. വിചാരണ പോലും ഇല്ലാതെ ഭരണകൂടം തടങ്കലില്‍ വച്ചതിനെതിരെ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്നതിനിടെയായിരുന്നു അദ്‌നാന്റെ മരണം. ഒന്നും രണ്ടും ദിവസമല്ല മൂന്ന് മാസമാണ് അദ്‌നാന്‍ നിരാഹാര സമരം നടത്തിയത്. ഇസ്രയേല്‍ സര്‍ക്കാര്‍ പലസ്തീനികളെ വേട്ടയാടുന്നതിന്റെ കൂടി ഇരയായിരുന്നു അദ്‌നാന്‍.
ലോകത്ത് പല ജനാധിപത്യ രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന ജോലിയായി മാധ്യമപ്രവര്‍ത്തനം മാറിയിട്ട് കുറച്ച് വര്‍ഷങ്ങളായി. പല മാധ്യമപ്രവര്‍ത്തകരെയും ജയിലലിടച്ച് ശിക്ഷിക്കുകയും വേണ്ടി വന്നാല്‍ കൊന്ന് കളയാനും ഭരണാധികാരികള്‍ മടിക്കുന്നില്ല. അത്തരത്തില്‍ ചാരവൃത്തി നടത്തിയെന്നാരോപിച്ച് റഷ്യയില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിനെ തടങ്കലില്‍ വച്ചിരിക്കുകയാണ്. സോവിയറ്റ് കാലഘട്ടത്തിനുശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെതിരെ റഷ്യ ചാരവൃത്തിക്കുറ്റം ചുമത്തുന്നത്. വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന വ്‌ളാദിമിർ പുടിനെ നിരന്തരം വിമര്‍ശിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു ഇവാന്‍.