പുനഃസ്ഥാപിക്കപ്പെട്ട ഇറാന്‍ സൗദി നയതന്ത്രബന്ധം, ഋഷി സുനകിന്റെ വിമര്‍ശിക്കപ്പെടുന്ന കുടിയേറ്റ നയം

ഇത്ര കാലം അവര്‍ക്കിടയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഒറ്റയടിക്ക് അവസാനിക്കാന്‍ സാധ്യതയില്ലെങ്കിലും ചെറിയ അയവ് ഉണ്ടാകുമെന്നാണ് കരുതുന്നത്

സൗദി ഇറാന്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതോടെ മധ്യ ഏഷ്യന്‍ മേഖല വലിയ ആശ്വാസത്തിലാണ്. ഇത്ര കാലം അവര്‍ക്കിടയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഒറ്റയടിക്ക് അവസാനിക്കാന്‍ സാധ്യതയില്ലെങ്കിലും ചെറിയ അയവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. ചൈനയുടെ ഇടപെടല്‍ കാരണം പുനഃസ്ഥാപിക്കുന്ന നയതന്ത്ര ബന്ധത്തിന് മറ്റ് ചില രാഷ്ട്രീയ മാനങ്ങളുമുണ്ട്. എന്നാല്‍ ഇത് അമേരിക്കയ്ക്ക് വലിയ ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്.

ബ്രിട്ടനിലെ അഭയാര്‍ഥി കുടിയേറ്റം തടയാനായി പ്രധാനമന്ത്രി റിഷി സുനക് എടുത്തിരിക്കുന്ന ചില നടപടികള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയാണ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ സംരക്ഷണം പോലും ലഭിക്കില്ലെന്ന ഋഷി സുനകിന്റെ നിലപാട് ഒരുപാട് ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്.

സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച അമേരിക്കയെ എങ്ങനെ ബാധിക്കുമെന്ന കാര്യം സുപ്രധാനമാണ്. 2008 ല്‍ വാഷിങ്ടണ്‍ മ്യൂച്വലിനുണ്ടായ തകര്‍ച്ചയ്ക്ക് ശേഷം ഒരു ധനകാര്യ സ്ഥാപനത്തിനുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in