പ്രതിസന്ധികളില്‍ നിന്ന് മോചനമില്ലാത്ത പാകിസ്താന്‍; യുക്രെയ്‌നില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമോ?

ഇറാന്‍ -സൗദി നയതന്ത്ര ബന്ധം ചൈനയുടെ മധ്യസ്ഥതയില്‍ പുനഃസ്ഥാപിച്ചതിന് ശേഷം അടുത്ത ഉദ്യമത്തിന് തയ്യാറെടുക്കുകയാണ്

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇക്കാലയളിവിനിടയില്‍ കാര്യമായ സമാധാന ചര്‍ച്ചകള്‍ക്കൊന്നും ഇരു രാജ്യങ്ങളും ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അറിയിച്ചിരിക്കുന്നത്. ഇറാന്‍ സൗദി നയതന്ത്ര ബന്ധം ചൈനയുടെ മധ്യസ്ഥതയില്‍ പുനഃസ്ഥാപിച്ചതിന് ശേഷം വീണ്ടും ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുകയാണ് ചൈന.

ഇറാഖിന്റെ മണ്ണിലേയ്ക്ക് അമേരിക്കയുടെ നേതൃത്വത്തില്‍ അധിനിവേശം നടത്തിയിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വന്‍ തോതില്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ സദ്ദാമിന്റെ പക്കലുണ്ടെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെയും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെയും വാദം. ഈ അധിനിവേശത്തിന് 20 വര്‍ഷം പിന്നിടുമ്പോള്‍ ഇന്നത്തെ ഇറാഖിന്റെ അവസ്ഥയും അമേരിക്കയുടെ അധിനിവേശ ലക്ഷ്യങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്.

പ്രതിസന്ധികളില്‍ നിന്ന് മോചനമില്ലാതെ പാകിസ്താന്‍ എന്നും വാര്‍ത്തകളില്‍ നിറയുകയാണ്. രൂപപ്പെട്ടതു മുതല്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയില്‍ ഇന്നും വലിയ മാറ്റങ്ങളില്ല. അധികാരത്തില്‍ നിന്ന് പുറത്തായെങ്കിലും മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അനുയായികളും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഭരണപക്ഷത്തെ വലിയ പ്രശ്നങ്ങളിലേയ്ക്കാണ് തള്ളിവിടുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in