'കുടുംബം എന്ന വാക്കിനെ നോക്കിക്കാണുന്ന രീതി മാറണം'|RIGHT NOW |Divya Prabha |Nilja K Baby
ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ‘ഫാമിലി’ വെള്ളിയാഴ്ച തീയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലറും ടീസറും ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഡോണിന്റെ ആറാമത്തെ സിനിമയും ആദ്യത്തെ തീയേറ്റർ സിനിമയുമാണ് ‘ഫാമിലി’.
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറെ നിരൂപക പ്രശംസനേടിയ ചിത്രമാണ് ഫാമിലി. ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ 'ദ ഫോര്‍ത്തുമായി' പങ്കുവയ്ക്കുകയാണ് അഭിനേതാക്കളായ നിൽജ കെ ബേബിയും ദിവ്യപ്രഭയും.
'ഓരോ കുടുംബവും വ്യത്യസ്തമാണ്. അത് പോലെ തന്നെയാണ് ആ കുടുംബത്തിലുള്ളവരും, നല്ല ആൾക്കാരും മോശം സ്വഭാവമുള്ളവരുമെല്ലാം ഒരു കുടുംബത്തിൽ സാധാരണമാണ്. നല്ലതിനെ പറ്റി മാത്രമായിരിക്കും പൊതുവെയുള്ള സംസാരം. ന്യൂനതകളെപ്പറ്റി അധികമാരും സംസാരിക്കാറില്ല, അതെല്ലാം മൂടിവെച്ച് കപട മുഖം മൂടിയണിഞ്ഞ് സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരുടെ ജീവിതമാണ് ഫാമിലിയെന്നാണ് ചിത്രം തുറന്നുകാട്ടുന്നത്', നിൽജ കെ ബേബി.
കുടുംബത്തിനുള്ളിൽ പുരോഗമനങ്ങളുണ്ടാകുന്നുണ്ടെങ്കിലും കുടുംബമെന്ന വാക്കിനെ സമൂഹം നോക്കിക്കാണുന്ന രീതി മാറണമെന്നാണ് ദിവ്യപ്രഭയുടെ അഭിപ്രായം.
ഇടുക്കിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ കുടുംബത്തിന്റെ കഥ പറയുന്ന 'ഫാമിലി' സങ്കീര്‍ണമായ കുടുംബവ്യവസ്ഥയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.