Kalakkaattu 2023
'ഒരു സമ്പൂർണ്ണ കലാ കുടുംബം'
വീണയിൽ എ ഗ്രേഡ് നേടിയ എറണാകുളം സെൻ്റ് തെരേസാസ് ജി എച്ച് എസ് എസ് വിദ്യാർഥിനി പല്ലവി സുരേഷിൻ്റേത് സമ്പൂർണ്ണ കലാ കുടുംബമാണ്
കലോത്സവ വേദിയിൽ സാന്നിധ്യമായിരുന്ന അച്ഛനമ്മമാർ. അവരുടെ പാത പിന്തുടർന്ന് എത്തിയ മകൾ. വീണയിൽ എ ഗ്രേഡ് നേടിയ എറണാകുളം സെൻ്റ് തെരേസാസ് ജി എച്ച് എസ് എസ് വിദ്യാർഥിനി പല്ലവി സുരേഷിൻ്റേത് സമ്പൂർണ്ണ കലാ കുടുംബമാണ്. അച്ഛൻ സുരേഷ് സംഗീത അധ്യാപകനാണ്. അമ്മ അനുപമ മേനോൻ കാലടി സർവ്വകലാശാലയിലെ നൃത്ത അധ്യാപിക. രണ്ട് മക്കളുമായി ചേർന്ന് സോപാന ലാസ്യമെന്ന നൃത്താവിഷ്കാരവും ഇരുവരും വിവിധ വേദികളിൽ അവതരിപ്പിക്കുന്നു.