ചിത്രം: അജയ് മധു
ചിത്രം: അജയ് മധു

കോഴിക്കോട് മുന്നില്‍; സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും

883 പോയിന്റുമായി കണ്ണൂരാണ് രണ്ടാമത്. 872ഉം 871ഉം പോയിന്റുമായി പാലക്കാടും തൃശൂരുമാണ് തൊട്ടുപിന്നില്‍
Updated on
1 min read

61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ 891 പോയിന്റുമായി കോഴിക്കോട് മുന്നിൽ. 883 പോയിന്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യൻന്മാരായ പാലക്കാട് 872 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. സ്കൂൾ തലത്തിൽ പാലക്കാട് ഗുരുകുലം സ്കൂൾ 149 പോയിന്റുമായി മുന്നിലാണ്. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച് എസ് എസ്സാണ് 142 പോയിന്റുമായി രണ്ടാമത്. 103 പോയിന്റുള്ള കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്താണ്.

ആകെയുടെ 239ൽ 228 ഇനങ്ങളും പൂർത്തിയായി. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 91ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 100, ഹൈസ്‌കൂള്‍ അറബിക് - 19ല്‍ 19, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ 18ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്. അവസാന ദിനമായ ഇന്ന് 11 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തം, ട്രിപ്പിൾ/ജാസ് പരിചമുട്ട് കളി, ചെണ്ടമേളം തുടങ്ങിയ ഇനങ്ങൾ വേദിയിലെത്തും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാകും.

logo
The Fourth
www.thefourthnews.in