മിമിക്രിയിൽ എന്റെ സമയം കഴിഞ്ഞു, ഇനി ശ്രദ്ധ അഭിനയത്തിൽ: കോട്ടയം നസീർ

മിമിക്രി രംഗത്തേക്ക് പുതിയ കഴിവുറ്റ കലാകാരന്മാർ കടന്ന് വന്നിട്ടുണ്ടെന്നും ഇനി അവരുമായി മത്സരിക്കാനില്ലെന്നും കോട്ടയം നസീർ പറഞ്ഞു

അഭിനയ രംഗത്ത് കൂടുതൽ സജീവമാകാനാണ് പദ്ധതി എന്ന് കോട്ടയം നസീർ. 25 വർഷത്തിൽ അധികമായി നസീർ സിനിമയിൽ എത്തിയിട്ട്. എന്നാൽ സിനിമകളിൽ താരം കൂടുതൽ സജീവമായിരുന്നില്ല. മിമിക്രിയിലെ തിരക്കുകളും, മിമിക്രി താരം ആയതിനാൽ കൂടുതൽ വേഷങ്ങൾ വിശ്വസിച്ച് ഏൽപ്പിക്കാൻ ഉള്ള ആശങ്കകളും ആകും സിനിമാ വേഷങ്ങൾ കുറയാൻ കാരണമായതെന്ന് അദ്ദേഹം ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മിമിക്രി രംഗത്തേക്ക് പുതിയ കഴിവുറ്റ കലാകാരന്മാർ കടന്ന് വന്നിട്ടുണ്ടെന്നും ഇനി അവരുമായി മത്സരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിമിക്രി വേദികളിൽ ജഗദീഷ്, കൊച്ചിൻ ഹനീഫ, നരേന്ദ്ര പ്രസാദ്, ഉമ്മൻചാണ്ടി എന്നിവരെ അനുകരിച്ച നസീറിന് സിനിമയിലേക്ക് അനുകരണം എത്തുമ്പോൾ ഗുണവും ദോഷവും ഉണ്ടെന്ന അഭിപ്രായമാണ്. "അഭിനയത്തിൽ സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും അനുകരണം കടന്നുവരുന്നത് നടനെന്ന രീതിയിൽ നല്ലതല്ല. എന്നാൽ നാട്ടിൻപുറങ്ങളിൽ കാണുന്ന സാധാരണ ആളുകളെ അനുകരിക്കുന്നത് നല്ലതാണ്". അദ്ദേഹം വ്യക്തമാക്കി. റോഷാക്കിലെ കഥാപാത്രം അനുകരണങ്ങൾ ഇല്ലാത്ത നടനെന്ന നിലയിൽ തൻ്റെ കഴിവ് തെളിയിക്കാൻ സഹായിച്ചിട്ടുണ്ടെന്നും കോട്ടയം നസീർ.

പുതിയ ചിത്രമായ പാപ്പച്ചൻ ഒളിവിലാണിൻ്റെ വിശേഷങ്ങളും അഭിമുഖത്തിൽ കോട്ടയം നസീർ പങ്കുവച്ചു. സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ശ്രിന്ദ, ദർശന, അജു വർഗ്ഗീസ്, വിജയരാഘവൻ, ജഗദീഷ്,കോട്ടയം നസീർ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആൻ്റണി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in