ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും;മൂന്ന് പതിറ്റാണ്ട് പിന്നിട്ട പാട്ടുകൂട്ട്
"മുപ്പത്തിയഞ്ച് വര്‍ഷം ഒന്നിച്ചു ജീവിച്ച രണ്ടുപേരാണ് ഞങ്ങൾ. അതിലെത്രയോ ഓണവും വിഷുവും ക്രിസ്മസും കടന്നുപോയി. ഒരു പത്ത് വർഷത്തോളം സ്ഥിരമായി കാസെറ്റിന് വേണ്ടി ഓണപ്പാട്ടുകൾ എഴുതിയിരുന്നു. പിന്നീട് എന്റെ എഴുത്തിന്റെ രീതി തന്നെ നിശ്ചയിച്ചത് ഈ ഓണപ്പാട്ടുകളാണ്. പിന്നീടെഴുതിയിട്ടുള്ള എല്ലാ പാട്ടുകളിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓണം കടന്നുവന്നിട്ടുണ്ട്. "
"മ്യൂസിക് ഔസേപ്പച്ചൻ ആണെങ്കിൽ എനിക്ക് പിന്നെ ഒട്ടും സ്‌ട്രെയിൻ ഇല്ല. അദ്ദേഹം എങ്ങനെ ട്യൂൺ ഇട്ട് കഴിഞ്ഞാലും വളരെ ഈസി ആയിരിക്കും എഴുതാൻ. അത് എക്കാലത്തും അങ്ങനെ തന്നെ ആയിരുന്നു. അത് മാനസികമായിട്ടുള്ള അടുപ്പവുമായിരിക്കാം," - ഷിബു ചക്രവർത്തി.
"ഈണം തയ്യാറാക്കുമ്പോൾ സംഗീത സംവിധായകന്റെ ഒരു സ്വഭാവം ഞാൻ പലപ്പോഴും എടുക്കാറില്ല. വരികൾ എഴുതുന്നവർക്ക് ഒരു പ്രതലം കൊടുക്കുക അല്ലെങ്കിൽ ഒരു ഭാവം കൊടുക്കുക എന്നത് മാത്രമേ ഞാൻ എന്റെ സംഗീതം കൊണ്ട് ഉദ്ദേശിച്ചിട്ടുളളു, " - ഔസേപ്പച്ചൻ
പറഞ്ഞാല്‍ തീരാത്ത പാട്ടോര്‍മകളും ഓണവിശേഷങ്ങളുമായി ദ ഫോര്‍ത്തിനൊപ്പം ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും