ചന്ദ്രനിലേക്കും ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്കും

64 വര്‍ഷം മുന്‍പ് സാങ്കേതികവിദ്യ ഇത്രയൊന്നും വികാസം പ്രാപിക്കാതിരുന്ന കാലത്ത്, മനുഷ്യന് ചന്ദ്രനിലിറങ്ങാനായെങ്കില്‍ ആര്‍ട്ടെമിസ് പദ്ധതി എന്തുകൊണ്ട് സങ്കീര്‍ണമാകുന്നു എന്ന് സ്വാഭാവികമായും തോന്നാം

''മനുഷ്യന്റെ ഒരു കാല്‍വെയ്പ്, മാനവരാശിയുടെ മഹത്തായ ഒരു കുതിച്ചു ചാട്ടം''

ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യന്‍ നീല്‍ ആംസ്ട്രോങ് പറഞ്ഞ ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. ആ കാല്‍വയ്പ്പ് അമേരിക്കയ്ക്കും നാസയ്ക്കും ബഹിരാകാശ ഗവേഷണ രംഗത്ത് നല്‍കിയ മേധാവിത്വം ഇനിയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ചന്ദ്രനില്‍ മനുഷ്യന്‍ അവസാനമായി ഇറങ്ങിയിട്ട് അന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടുമൊരു ചാന്ദ്രദൗത്യം ആരംഭിക്കുകയാണ് നാസ. ഇത്തവണ ചന്ദ്രന്‍ ലക്ഷ്യമല്ല, മാര്‍ഗമാണ്. ചന്ദ്രനെ ഇടത്താവളമാക്കിയുള്ള ഗ്രഹാന്തര പര്യവേഷണമാണ് നാസയുടെ വിശാലമായ പദ്ധതി. ആ സ്വപ്‌നത്തിലേക്കുള്ള യാത്രയാണ് ആര്‍ട്ടെമിസ്.

ചന്ദ്രനിലേക്കും ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്കും
സമയത്തിലൂടെ ഒരു യാത്ര; ടൈം ട്രാവല്‍ സാധ്യമോ?

അപ്പോളോ ദൗത്യത്തിന്റെ ഭാഗമായാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയത്. 1969 ലെ അപ്പോളോ 11 മുതല്‍ 72 ലെ അപ്പോളോ 17 വരെ വിവിധ ദൗത്യങ്ങളിലായി 12 പേര്‍ ചന്ദ്രോപരിതലം തൊട്ടു. ഗ്രീക്ക് പുരാണത്തില്‍ സൂര്യ ദേവനാണ് അപ്പോളോ .അപ്പോളോയുടെ ഇരട്ട സഹോദരിയാണ് ആര്‍ട്ടെമിസ്. രണ്ടാം ചാന്ദ്ര പദ്ധതിക്ക് ആര്‍ട്ടെമിസ് എന്ന പേര് നല്‍കാന്‍ നാസയ്ക്ക് വീണ്ടുമൊന്ന് ആലോചിക്കേണ്ടി വന്നില്ല. 

സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ നിര്‍മ്മാണം 2011 മുതല്‍ ആരംഭിച്ചു. 2016 ലാണ് ആദ്യ വിക്ഷേപണം ആലോചിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു.

ചന്ദ്രനിലെത്തുക, ചന്ദ്രനെകുറിച്ച് പഠിക്കുക എന്നതിനപ്പുറം ചൊവ്വയില്‍ മനുഷ്യനെ ഇറക്കുന്നതടക്കുള്ള വിശാലമായ ഗ്രഹാന്തര പര്യവേഷണത്തിന്റെ ആദ്യ ഘട്ടമാണ് ആര്‍ട്ടെമിസ്. ആര്‍ട്ടെമിസ് 1 എന്ന ആദ്യ ദൗത്യം പരീക്ഷണപറക്കലായിരുന്നു. വിക്ഷേപണ വാഹനവും പേടകവും അടക്കം എല്ലാം സുരക്ഷിതവും സജ്ജവും എന്ന് ഇതിലൂടെ ഉറപ്പിച്ചു. രണ്ടാം ഘട്ടമായ ആര്‍ട്ടെമിസ് 2 , അടുത്ത വര്‍ഷമാണ്. ഇതില്‍ നാല് പേർ ചന്ദ്രനെ ചുറ്റി തിരികെ ഭൂമിയിലെത്തും. ഈ നാല്‍വര്‍ സംഘത്തെ നാസ ലോകത്തിന് പരിചയപ്പെടുത്തിക്കഴിഞ്ഞു. ചാന്ദ്രദൗത്യത്തില്‍ ആദ്യമായൊരു വനിതയെത്തുന്നു എന്നതാണ് പ്രത്യേക. 2025 ലാണ് മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കുന്ന ദൗത്യം. സാങ്കേതിക വിദ്യയുടെ മിനുക്കല്‍ മാത്രമല്ല വിഷയം, ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് നേരിട്ടുള്ള സഞ്ചാരം ഏഴ് മാസമെങ്കിലും എടുക്കും. ഏതാണ്ട് 500 ദിവസം വേണം ചൊവ്വയിലേക്ക് നേരിട്ട് പോയി തിരിച്ചെത്താന്‍. അതേ സമയം ചന്ദ്രനിലേക്കും ചന്ദ്രനില്‍ നിന്ന് ചൊവ്വയിലെക്കുമെത്താന്‍ മൂന്ന് ദിവസം യാത്ര മതി. കുറച്ചു സമയമെങ്കിലും ചന്ദ്രനില്‍ തങ്ങുക, അവിടെ നിന്ന് ഇന്ധനം നിറയ്ക്കുക, മറ്റ് തയ്യാറെടുപ്പുകള്‍ക്ക് ശേഷം വീണ്ടും പുറപ്പെടുക. ഇങ്ങനെയൊരു മാറ്റം ബഹിരാകാശ സഞ്ചാരികള്‍ക്ക് എളുപ്പമാകില്ലെ? ആര്‍ട്ടെമിസ് അതിന്റെ പരീക്ഷണത്തിലാണ്. പദ്ധതി ചെലവും കാലതാമസവും കുറയ്ക്കുമെന്നതാണ് ഇതിന്റെ മേന്മ. ചന്ദ്രോപരിതലത്തിലെ ബേസ് ക്യാമ്പ് , ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ഗേറ്റ് വേ, ബഹിരാകാശ നിലയം അങ്ങനെ മുന്നോട്ടുള്ള യാത്രയ്ക്ക് മുന്‍പ് ലക്ഷ്യങ്ങള്‍ ഓരോന്നായി നേടാനുണ്ട്.

ചന്ദ്രനിലേക്കും ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്കും
യന്ത്രത്തിനുള്ളിലെ നക്ഷത്രങ്ങൾ; ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യയിലെ മുന്നേറ്റം

അപ്പോളോ ചാന്ദ്രദൗത്യത്തിന്റെ വിജയത്തിനു ശേഷം ഭൂമിക്ക് പുറത്തുള്ള പഠനങ്ങളില്‍ നാസ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1989 ല്‍ ജോര്‍ജ് ബുഷാണ് വീണ്ടും ചന്ദ്രനിലേക്കും തുടര്‍ന്ന് ചൊവ്വയിലേക്കും എന്ന സ്വപ്നത്തിന് ചിറകു നല്‍കിയത്. 2004 ല്‍ ബുഷ് രണ്ടാമന്‍ കോണ്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അനുവാദം നല്‍കി. 2020 ഓടെ ചന്ദ്രനിലിറങ്ങുക തുടര്‍ന്ന് ചൊവ്വയിലേക്ക് എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ 2010 ല്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പദ്ധതി റദ്ദാക്കി. പ്രതീക്ഷിച്ചതിലും ചെലവ് വര്‍ധിച്ചതാണ് കാരണം. നേരിട്ടുള്ള ചൊവ്വാദൗത്യത്തിനായിരുന്നു ഒബാമയുടെ നിര്‍ദേശം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതോടെയാണ് ആദ്യം ചന്ദ്രന്‍, പിന്നെ ചൊവ്വ എന്ന നിലയില്‍ ആര്‍ട്ടെമിസ് പദ്ധതിക്ക് ഇന്ന് കാണുന്ന രൂപം കൈവന്നത്.

1969 ലെ അപ്പോളോ 11 മുതല്‍ 72 ലെ അപ്പോളോ 17 വരെ വിവിധ ദൗത്യങ്ങളിലായി 12 പേര്‍ ചന്ദ്രോപരിതലം തൊട്ടു.

സാറ്റേണ്‍ 5 എന്ന വിക്ഷേപണ വാഹനമാണ് അപ്പോളോ ദൗത്യത്തിനായി ഉപയോഗിച്ചത്. അതിനേക്കാള്‍ ശക്തിയേറിയ സ്‌പേസ് ലോഞ്ച് സിസ്റ്റമാണ് ആര്‍ട്ടെമിസിന്റെ വിക്ഷേപണ വാഹനം. മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനം. പേടകവും പേലോഡുകളും മറ്റ് സാമഗ്രികളുമെല്ലാം ഒറ്റയാത്രയില്‍ കൊണ്ടുപോകാനാണ്, ഇത്രയും വലിയ വാഹനം തയ്യാറാക്കിയത്. ഭാവിയിലേക്കുള്ള പദ്ധതികള്‍ കൂടി മനസില്‍ കണ്ടാണ് നിര്‍മാണം. ബോയിങ് ഉള്‍പ്പെടെ 1000ലേറെ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇത് നിര്‍മിച്ചത്. എസ്എല്‍എസിന് 27 മെട്രിക് ടണ്‍ ഭാരം ചന്ദ്രനിലെത്തിക്കാന്‍ സാധിക്കും.

സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ നിര്‍മ്മാണം 2011 മുതല്‍ ആരംഭിച്ചു. 2016 ലാണ് ആദ്യ വിക്ഷേപണം ആലോചിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു. നാല് ആര്‍ എസ് 25 എഞ്ചിനും രണ്ട് സോളിഡ് റോക്കറ്റ് ബൂസ്റ്ററും ഉപയോഗിച്ചാണ് ഇതിന്റെ പറക്കല്‍. ഒറിയോണ്‍ ആണ് മനുഷ്യനെ വഹിക്കുന്ന പേടകം. ഉയര്‍ന്ന ചൂട് അതിജീവിച്ച് മനുഷ്യരെ ഭൂമിയിലേക്ക് സുരക്ഷിതരായി തിരിച്ചിറക്കാന്‍ സാധിക്കും വിധം സൂക്ഷ്മമായി നിര്‍മിച്ചിരിക്കുന്നു. ഇന്ധനം ലിക്വിഡ് ഹൈഡ്രജന്‍.

ചന്ദ്രനിലേക്കും ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്കും
തരംതാഴ്ത്തപ്പെട്ട പ്ലൂട്ടോ

64 വര്‍ഷം മുന്‍പ് സാങ്കേതിക വിദ്യ ഇത്രയൊന്നും വികാസം പ്രാപിക്കാതിരുന്ന കാലത്ത്, ചന്ദ്രനില്‍ മനുഷ്യനിറങ്ങാനായെങ്കില്‍ ആര്‍ട്ടെമിസ് പദ്ധതി എന്തുകൊണ്ട് സങ്കീര്‍ണമാകുന്നു എന്ന് സ്വാഭാവികമായും തോന്നിയേക്കാം. പഠനോദ്ദേശ്യവും ലിക്വിഡ് ഹൈഡ്രജന്‍ ഇന്ധന സാങ്കേതിക വിദ്യയിലെ സങ്കീര്‍ണതയുമടക്കം വലിയ വെല്ലുവിളികള്‍ നേരിടുന്നു എന്നത് തന്നെ കാരണം. കൂടുതല്‍ ദൂരത്തേക്കുള്ള യാത്ര ലക്ഷ്യമിട്ട് ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്നതിനാല്‍ ഏറ്റവും നൂതനമാണ് എസ്എല്‍എസ്. ഇതിലുപയോഗിക്കുന്ന ദ്രവീകൃത ഹൈഡ്രജന്‍ ഇന്ധനം ലോകത്ത് ഏറ്റവും കരുത്തുറ്റ ഇന്ധനമായാണ് കണക്കാക്കുന്നത്. പക്ഷെ ഇത് കൈകാര്യം ചെയ്യുക എളുപ്പമല്ല.

ചന്ദ്രനിലേക്കും ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്കും
വഴിത്തിരിവായ ഛിന്നഗ്രഹ പ്രതിരോധം

ആര്‍ട്ടെമിസ് ഒന്നിന്‌റെ വിക്ഷേപണം പല കുറി മാറ്റിവയ്ക്കുന്നതില്‍ ഇന്ധന ചോര്‍ച്ചയും കാരണമായിരുന്നു.പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ അണുവാണ് ഹൈഡ്രജന്‍ അത് ചോരാതിരിക്കാന്‍ അത്ര സൂക്ഷ്മതയോടെ നിര്‍മ്മാണം നടത്തണം. -423 ഡിഗ്രി എന്ന താഴ്ന്ന താപനില നിലനിര്‍ത്തുകയും ശ്രമകരമാണ്. സ്വപ്‌ന പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും ബജറ്റ വെട്ടിക്കുറയ്ക്കുന്ന നിലവിലെ സാമ്പത്തിക പ്രതിസന്ധിയും ഒരു പരിധിവരെ ആര്‍ട്ടെമിസ് പദ്ധതി വൈകിപ്പിച്ചിട്ടുണ്ട്. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് ആര്‍ട്ടെമിസ് കുതിക്കുകയാണ്

Related Stories

No stories found.
logo
The Fourth
www.thefourthnews.in