'അനുരാ​ഗ'വിശേഷങ്ങളുമായി ഷീലയും അശ്വിൻ ജോസും

'ഞാനൊരു എഴുത്തുകാരനാണ് എന്നൊക്കെ പറഞ്ഞാൽ വീട്ടിൽ ഇപ്പോഴും തമാശയാണ്'- അശ്വിൻ ജോസ്

മെയ് 5ന് 'അനുരാ​ഗം' തീയേറ്ററുകളിലെത്തുമ്പോൾ കഴിഞ്ഞ 60 സിനിമ വർഷങ്ങളെ ഓർത്തെടുക്കുകയാണ് ഷീല. 1962ൽ 'പാസം' എന്ന തമിഴ് സിനിമയിൽ ആദ്യമായി അഭിനയിക്കാൻ ചെല്ലുമ്പോൾ ഷീലയ്ക്ക് തമിഴ് അറിയില്ലായിരുന്നു. ഡയലോ​ഗ് പറയാൻ പറ്റുമോ എന്ന് പരിശോധിക്കാൻ വേണ്ടി ഒരു പേജ് വരുന്ന നീണ്ട തമിഴ് ഡയലോ​ഗ് അന്ന് സംവിധായകൻ എഴുതി നൽകി. 60 വർഷങ്ങൾക്ക് മുൻപ് താൻ കാണാതെ പഠിച്ച ആദ്യ ഡയലോ​ഗ് ഇന്നും ഷീല മറന്നിട്ടില്ല.

'അകലെ' സിനിമയിലെ 'ഈസ് ഇറ്റ് ലൈക് ദാറ്റ്!' എന്ന ഒറ്റ ഡയലോ​ഗിന് വേണ്ടി രാത്രി 3 മണിക്ക് 14 ടേക്ക് എടുക്കേണ്ടിവന്നു. ജീവിതത്തിൽ ആദ്യമായാവും അത്രയും തവണ ഒരു ഡയലോ​ഗ് ആവർത്തിച്ചത്. എന്റെ കഥാപാത്രത്തിന് ദേശീയ പുരസ്കാരം കിട്ടിയതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകനുളളതാണ് - ഷീല പറയുന്നു.

ഞാനൊരു എഴുത്തുകാരനാണ് എന്നൊക്കെ പറഞ്ഞാൽ വീട്ടിൽ ഇപ്പോഴും തമാശയാണ്. പണ്ട് എഴുത്ത് പഠിക്കാൻ പ്രത്യേകം ടീച്ചിങ്ങിന് പോയിട്ടുളള ആളാണ് ഞാൻ - അശ്വിൻ ജോസ് പറഞ്ഞു.

അശ്വിൻ ജോസ് തിരക്കഥ എഴുതി പ്രധാന കഥാപാത്രമായി എത്തുന്ന അനുരാ​ഗത്തിന്റെ വിശേഷങ്ങൾ കേൾക്കാം. അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in