നീലാകാശം, പച്ച വീട്‌, ചുവന്ന നായകൻ

എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജന്റേത് ഒരു 'ഹരിത'ഗൃഹമാണ്. പല വിധ കൃഷികളാല്‍ സമ്പന്നമാണ് വീടിന് ചുറ്റോടുചുറ്റുമുള്ള സ്ഥലം

എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജന്റേത് ഒരു 'ഹരിത'ഗൃഹമാണ്. പല വിധ കൃഷികളാല്‍ സമ്പന്നമാണ് വീടിന് ചുറ്റോടുചുറ്റുമുള്ള സ്ഥലം. ചെടികളും പൂക്കളുമാണ് അദ്ദേഹത്തിന്റെ മറ്റൊരിഷ്ടം. തിരക്കുകള്‍ക്കിടയിലും പച്ചക്കറി തോട്ടവും പശുക്കളുക്കളെയുമൊക്കെ പരിപാലിക്കാൻ സമയം കണ്ടെത്തുന്നുണ്ട് ഇ പി. ബോക്സർ മുഹമ്മദ് അലി വിവാദം മുതല്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന തീരുമാനമെടുത്തതിന്റെ പേരില്‍വരെ രാഷ്ട്രീയ എതിരാളികളാല്‍ പരിഹസിക്കപ്പെട്ട ഇ പി ജയരാജന്‍ അതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ദി അദര്‍ സൈഡില്‍.

പി ജയരാജനുമായുള്ള ബന്ധത്തെക്കുറിച്ചും പല കാര്യങ്ങളും പറയാനുണ്ട് അദ്ദേഹത്തിന്. ഇരുവരും കീരിയും പാമ്പും പോലെയാണോ എന്ന ചോദ്യത്തിന് അത് തെറ്റിദ്ധാരണയാണെന്ന് വിശദീകരിച്ച ഇ പി കാലങ്ങളായുള്ള സൗഹൃദത്തിന്റെ കഥയാണ് പറഞ്ഞത്. 1995ല്‍ ട്രെയിൻ യാത്രയ്ക്കിടെ വെടിയേറ്റതും അതിനുപിന്നിലെ സംഭവവികാസങ്ങളും അദ്ദേഹം ഓർത്തെടുക്കുന്നു. എം വി രാഘവനും കെ സുധാകരനുമായിരുന്നു ആക്രമണത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറയുന്നു. തുടർച്ചയായ പോലീസ് മർദനവും വെടിയേറ്റ സംഭവവും ഇ പിയുടെ ആരോഗ്യത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. രാത്രിയില്‍ ഓക്സിജൻ മെഷീന്റെ സഹായത്തോടെയാണ് ഉറക്കം.

ബോക്സർ മുഹമ്മദ് അലി മലയാളിയാണെന്ന് പറഞ്ഞതിന് ഒരു കാരണം പറയാനുണ്ട് ഇ പി ജയരാജന്. കണ്ണൂരിലെ നേതാക്കള്‍ക്ക് എന്തിനാണിത്ര മസില്‍പിടുത്തം, ചിരിക്കാൻ എന്തിനാണ് മടി എന്നീ ചോദ്യങ്ങള്‍ക്കും രസകരമാണ് മറുപടി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in