'നൂറുമേനി വിളയുന്ന കൃഷിയിടം; കല്യാണം മുടക്കിയ ലീഗ് പിളർപ്പ്' രാഷ്ട്രീയത്തിനപ്പുറത്തെ ജീവിതം പറഞ്ഞ് കുഞ്ഞാലിക്കുട്ടി

'ദ ഫോർത്തി'ന്റെ 'ദി അദർ സൈഡെ'ന്ന പരിപാടിയിലാണ് പ്രതികരണം

ഹരിതം രാഷ്ട്രീയത്തിന്റെ നിറം മാത്രമല്ല, കുഞ്ഞാലിക്കുട്ടിക്ക്. മലപ്പുറത്തെ വീട്ടിലും അടുത്ത പുരയിടത്തിലും നൂറുമേനി വിളയിക്കുന്ന കർഷകനുമാണ് ലീഗിന്റെ രാഷ്ട്രീയ ചാണക്യൻ.

നേതാക്കളുടെ രാഷ്ട്രീയേതര ജീവിതത്തിലേക്ക് വഴി തുറക്കുന്ന 'ദി അദർ സൈഡ്'. ആദ്യ എപ്പിസോഡില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

ഒരിക്കൽ പോലും മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി . ഉപമുഖ്യമന്ത്രി ആകാനുള്ള അവസരം ഉണ്ടായിട്ടും വേണ്ടെന്ന് വെച്ചയാളാണ് താനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in