ഒരുപടി കൂടി മുന്നോട്ട്; ആദിത്യ എൽ 1 മൂന്നാം ഭ്രമണപഥമുയർത്തൽ വിജയം

ഒരുപടി കൂടി മുന്നോട്ട്; ആദിത്യ എൽ 1 മൂന്നാം ഭ്രമണപഥമുയർത്തൽ വിജയം

അടുത്ത ഭ്രമണപഥമുയർത്തൽ സെപ്റ്റംബർ 15ന്
Updated on
2 min read

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ വൺ മൂന്നാംഘട്ട ഭ്രമണപഥമുയർത്തൽ വിജയം. ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് പേടകത്തെ പുതിയ ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമിയിൽനിന്ന് കുറഞ്ഞദൂരം 296 കിലോമീറ്ററും കൂടിയദൂരം 71,767 വരുന്ന സഞ്ചാരപാതയിലാണ് പേടകം ഇപ്പോഴുള്ളത്.

'' രണ്ടാംഘട്ട ഭ്രമണപഥമുയർത്തിൽ ബെംഗളൂരു ISTRAC-ൽ വിജയകരമായി പൂർത്തിയാക്കി. ആദ്യത്യ എൽ വൺ സഞ്ചാരം ബെംളൂരു,മൗറീഷ്യസ്, ശ്രീഹരിക്കോട്ട, പോര്‍ട്ട്ബ്ലെയർ എന്നിവിടങ്ങളിലെ ഐഎസ്ആർഒ ഗ്രൗണ്ട് സ്റ്റേഷനുകൾ വഴി ട്രാക്ക് ചെയ്തു. പേടകത്തിന്റെ പുതിയ ഭ്രമണപഥം 296 കി.മി x 71,767 കിലോ മീറ്റർ വരുന്നതാണ്. അടുത്ത ഭ്രമണപഥമുയർത്തൽ സെപ്റ്റംബർ 15ന് രണ്ടുമണിക്ക് നടക്കും'' - ഐഎസ്ആർഒ അറിയിച്ചു.

ഒരുപടി കൂടി മുന്നോട്ട്; ആദിത്യ എൽ 1 മൂന്നാം ഭ്രമണപഥമുയർത്തൽ വിജയം
ചരിത്രം കുറിച്ച് ഐഎസ്ആർഒ; ആദിത്യ എൽ -1 വിക്ഷേപണം വിജയം, പേടകം റോക്കറ്റിൽനിന്ന് വേർപെട്ടു

ഏഴ് വ്യത്യസ്ത പേലോഡുകളുമായാണ് സൂര്യനെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി ഐഎസ്ആർഒ വിക്ഷേപിച്ച ആദിത്യ എൽ 1 പേടകം. എല്ലാ ഉപകരണങ്ങളും ഇന്ത്യ തദ്ദേശീയമായി നിർമിച്ചതാണ്. വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ്, സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലസ്കോപ്, ഹൈ എനർജി എൽ -1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ്, പ്ലാസ്മ അനലൈസർ, മാഗ്‌നെറ്റോ മീറ്റർ, സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ എന്നിവയാണ് പേലോഡുകൾ. ഇതിൽ നാലെണ്ണം സൂര്യനെ കുറിച്ചും മൂന്നെണ്ണം ലഗ്രാഞ്ച് -1 എന്ന പോയിന്റിന്റെ സവിശേഷതകളെ കുറിച്ചും പഠിക്കും.

സൂര്യന്റെ ദിശയിൽ ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയിന്റ് 1 (എൽ 1) ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥമാണ് പേടകത്തിന്റെ ലക്ഷ്യം. ഷെഡ്യൂൾ ചെയ്ത ഭ്രമണപഥം ഉയർത്തൽ പ്രക്രിയ പൂർത്തിയായ ശേഷമാണ് ആദിത്യ എൽ1 സൂര്യനു സമീപമുള്ള എൽ1 ബിന്ദുവിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. എൽ1 പോയിന്റിൽ എത്തിയ ശേഷം, ആദിത്യ എൽ വണ്ണിനെ ട്രാൻസ്-ലഗ്രാഞ്ചിയൻ 1ലേക്ക് എത്തിക്കും. അവിടെ നിന്നാകും 110 ദിവസം ദൈർഘ്യമുള്ള സഞ്ചാരം ആരംഭിക്കുന്നത്.

ഒരുപടി കൂടി മുന്നോട്ട്; ആദിത്യ എൽ 1 മൂന്നാം ഭ്രമണപഥമുയർത്തൽ വിജയം
സൗര രഹസ്യങ്ങള്‍ തേടിയുള്ള യാത്രയിൽ ഒരുപടി കൂടി മുന്നേറി ആദിത്യ എൽ 1; രണ്ടാം ഭ്രമണപഥമുയർത്തൽ വിജയം

ഭൂമിയിൽ നിന്ന് ഏകദേശം 15.1 കോടി കിലോമീറ്റർ അകലെയണ് സൂര്യൻ സ്ഥിതി ചെയ്യുന്നത്. സൂര്യന്റെയും ഭൂമിയുടെയും ഇടയിലുള്ള ആദ്യത്തെ ലഗ്രാഞ്ച് (എൽ 1) പോയിന്റിലെ ഹാലോ പരിക്രണപഥത്തിലാണ് ആദിത്യ എൽ1 പേടകത്തെ സ്ഥാപിക്കുക. പേടകം സഞ്ചരിക്കുന്ന 15 ലക്ഷം കിലോമീറ്റർ പാതയിലെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനും സജ്ജീകരണമുണ്ട്.

logo
The Fourth
www.thefourthnews.in